Tuesday, 21st March 2023

മഴക്കാലത്ത് ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ വിളകളില്‍ മൂട്ചീയല്‍രോഗം വരാതെ തടയുന്നതിനായി ചാലുകള്‍ കീറി നീര്‍വാര്‍ച്ചാ സൗകര്യം ഉറപ്പാക്കുക. ഒരു ലിറ്റര്‍ വെള്ളത്തിലേക്ക് 20 ഗ്രാം പച്ചച്ചാണകം എന്ന തോതില്‍ കലക്കി തെളിയെടുത്ത് അതിലേക്ക് 20 ഗ്രാം സ്യുഡോമോണാസ് ചേര്‍ത്ത് തടത്തില്‍ ഒഴിച്ച് കൊടുക്കുന്നത് വഴി രോഗം പ്രതിരോധിക്കാവുന്നതാണ്.

പച്ചക്കറികളില്‍ ഇല കുരുടിക്കുന്ന പച്ചത്തുളളന്‍, വെളളീച്ച എന്നീ ചെറുപ്രാണികളെ നിയന്ത്രിക്കുക. പടവലം, പാവല്‍ എന്നിവയില്‍ കായീച്ചയുടെ ആക്രമണം ചെറുക്കുന്നതിന് പഴക്കെണി പന്തലിന്റെ പല ഭാഗങ്ങളിലായി തൂക്കാവുന്നതാണ്. പച്ചക്കറികള്‍ക്ക് 3 മുതല്‍ 4 ദിവസം കൂടുമ്പോള്‍ നല്ലതോതിലുളള ജലസേചനം നല്‍കണം. ഇലപ്പുളളി രോഗം, പൗഡറി മില്‍ഡ്യൂ തുടങ്ങിയ കുമിള്‍ രോഗങ്ങള്‍ക്കെതിരെ മാഗ്രത പാലിക്കുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *