
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മുന്‍നിര്‍ത്തി നെടുമങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴിലുള്ള ഉദ്യോഗസ്ഥരും ബ്ലോക്ക് പഞ്ചായത്തും അഗ്നി സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ വൃക്ഷത്തൈ നട്ട് നാടിന് മാതൃകയായി. പരിസ്ഥിതി ബോധവല്‍ക്കരണത്തോടൊപ്പം അഗ്നി സുരക്ഷാ ഉദ്യോഗസ്ഥരുടെ അവബോധ ക്ലാസും സംഘടിപ്പിച്ചു. നെടുമങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ജോമി ജേക്കബ് അധ്യക്ഷയായ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച വൃക്ഷ സമൃദ്ധി പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പ്രസിഡന്റ് അമ്പിളിയും അഗ്നി സുരക്ഷാ ഉദ്യോഗസ്ഥനായ ശിവരാജനും വൃക്ഷത്തൈകള്‍ നട്ടു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അഗ്നി സുരക്ഷാ ഉദ്യോഗസ്ഥര്‍ നയിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരായ വിപിനും അനില്‍കുമാറും വിശദമായി അവബോധ ക്ലാസ് എടുത്തു. ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥരും നെടുമങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴില്‍ വരുന്ന 8 കൃഷിഭവനുകളിലെ ഉദ്യോഗസ്ഥരും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലെ ഉദ്യോഗസ്ഥരും കൂടാതെ കര്‍ഷകരും ക്ലാസില്‍ പങ്കെടുത്തു.
Leave a Reply