
പ്രകൃതിദത്തറബ്ബറിന്റെ ഇ-വിപണനസംവിധാനമായ ‘എംറൂബിന്റെ ‘ബീറ്റാ വേര്‍ഷന്‍‘ കോട്ടയത്ത് ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ വെച്ച് റബ്ബര്‍ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ റബ്ബര്‍വിപണനരംഗത്ത് അവിസ്മരണീയവും സവിശേഷവുമായ ഒരു തുടക്കമാണ് ഇ-വിപണനസംവിധാനത്തിലൂടെ സാധ്യമായിരിക്കുന്നതെന്ന് ഡോ. രാഘവന്‍ ഉദ്ഘാടനവേളയില്‍ പറഞ്ഞു. വിവരസാങ്കേതികവിദ്യയില്‍ വലിയ മുന്നേറ്റങ്ങള്‍ക്ക് കഴിഞ്ഞ നൂറ്റാണ്ട് സാക്ഷ്യം വഹിച്ചു. കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യം, ഫലപ്രാപ്തി, സുരക്ഷിതത്വം തുടങ്ങിയ കാരണങ്ങളാല്‍ വിവരസാങ്കേതികസംവിധാനങ്ങളുടെ സ്വീകാര്യത വര്‍ദ്ധിച്ചിട്ടുണ്ട്. നിലവിലുള്ള റബ്ബര്‍വിപണനരീതി കാര്യക്ഷമവും വിപണിവിലയുടെ 90 ശതമാനത്തോളം കര്‍ഷകര്‍ക്ക് നേടിക്കൊടുക്കാന്‍ പ്രാപ്തവുമാണ്. എന്നാല്‍, കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് ഇ-ട്രേഡിങ് പോലെ വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വിപണനസംവിധാനത്തിലേക്കും നാം മാറേണ്ടിവരും. അതിനുള്ള ഏറ്റവും യോജിച്ച സംവിധാനമാണ് എംറൂബി’ എന്നും ഡോ. രാഘവന്‍ പറഞ്ഞു.
Leave a Reply