Wednesday, 30th November 2022

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ന്റെയും റബ്ബറുത്്പാദകസംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിവരുന്ന, ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന തേനീച്ചപരിപാലന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഈ വര്‍ഷവും തുടരുന്നതാണ്. തേനീച്ചവളര്‍ത്തലിന്റെ വിവിധഘട്ടങ്ങളിലെ കാലാനുസൃതമായ പരിപാലനമുറകളും പ്രായോഗികപരിശീലനവും ഉള്‍പെടുന്നതാണ് രണ്ടാഴ്ചയില്‍ ഒരുദിവസം എന്ന കണക്കില്‍ നടത്തുന്ന ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പരിശീലനപരിപാടി. തേനീച്ചവളര്‍ത്തല്‍ പരിശീലകരായി ജോലി നേടുന്നതിനും റബ്ബര്‍തോട്ടങ്ങളില്‍ തേനീച്ചകളെ വളര്‍ത്തി അധികവരുമാനമുണ്ടാക്കുന്നതിനും ഈ കോഴ്‌സിലൂടെ ലഭിക്കുന്ന പ്രായോഗികപരിചയം സഹായിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി അതതു പ്രദേശത്തെ റബ്ബര്‍ബോര്‍ഡ് ഓഫീസിലോ, 0481-2353127, 7306464582 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published.