Friday, 26th April 2024
ഡി.വൈ.എഫ്.ഐ.
വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീടുകളിൽ പച്ചക്കറിക്കൃഷി ചെയ്യുന്ന പ്രവർത്തനമാണ് ഏറ്റെടുക്കുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണായതിനാൽ  പച്ചക്കറികൾ സ്വയം കണ്ടെത്തി സ്വയംപര്യാപ്തത കൈവരിച്ച് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാവുക എന്നതാണ് ഡിവൈഎഫ്ഐ ലക്ഷ്യം വെക്കുന്നത്. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി,പ്രസിഡന്റ് ,മേഖലാ കമ്മിറ്റിയംഗങ്ങൾ, ബ്ലോക്ക് കമ്മിറ്റിയംഗങ്ങൾ , ജില്ലാ കമ്മിറ്റിയംഗങ്ങൾ തുടങ്ങിയ പ്രധാന പ്രവർത്തകരായ 2000 ഓളം പേരുടെ വീടുകളിലാണ് ആദ്യഘട്ടത്തിൽ ഇന്ന് പച്ചക്കറിക്കൃഷി ആരംഭിച്ചു. തുടർന്ന് വരുന്ന ദിവസങ്ങളിൽ ബാക്കി പ്രവർത്തകരുടെ വീടുകളിലും ആരംഭിക്കും.
ജില്ലാതലപരിപാടി  ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിന്റെ വളപ്പിൽ പച്ചക്കറി നട്ട് ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം.ഫ്രാൻസിസ്, കൽപ്പറ്റ ബ്ലോക്ക് സെക്രട്ടറി സി.ഷംസുദ്ധീൻ, ജില്ലാ കമ്മിറ്റിയംഗം എൻ.വി.ബിനീഷ് എന്നിവർ പങ്കെടുത്തു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *