Friday, 25th October 2024

വിജ്ഞാനവ്യാപന ഡയറക്ടറേറ്റിന്റെ കീഴിലുള്ള സെന്‍ട്രല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയുട്ടിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക മേഖലയിലെ സംരംഭകര്‍ക്ക് ദിശാബോധം നല്‍കുന്നതിനും ആസൂത്രണം, നിര്‍വ്വഹണം, വിപണനം, എന്നിങ്ങനെ സംരംഭകത്വത്തിന്റെ പ്രാഥമിക പാഠങ്ങള്‍ സ്വായത്തമാക്കുന്നതിനുള്ള പാഠശാല – ഫാം ബിസിനസ്സ് സ്‌കൂള്‍ (നാലാമത്തെ ബാച്ച്) ആരംഭിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പത്തു ദിവസത്തെ ഓണ്‍ലൈന്‍ പരിശീലന പരിപാടിയായിട്ടാണ് ഫാം ബിസിനസ്സ് സ്‌കൂള്‍ നടത്തുക. കൂടാതെ രണ്ടു ദിവസത്തെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. ഓരോ ബാച്ചിലും 20 സംരംഭകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഫാം ബിസിനസ്സ് സ്‌കൂളിന്റെ നാലാമത്തെ ബാച്ച് 2022 ജനുവരി 10 മുതല്‍ ആരംഭിക്കുന്നതാണ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഹയര്‍സെക്കന്ററി. 2500 രൂപയാണ് അപേക്ഷ ഫീസ്. അപേക്ഷ നല്‍കേണ്ട അവസാന തിയതി ജനുവരി 03. https://forms.gle/LEHTjK7M68FoMvE27 എന്ന രജിസ്‌ട്രേഷന്‍ ലിങ്കിലൂടെ പരിശീലന പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് www.kau.in / www.cti.kau.in എന്ന വെബ്‌സൈറ്റ് സമ്പര്‍ശിക്കുകയോ 0487-2371104 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *