ശീതകാല കിഴങ്ങു വിളകളായ കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയവ ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണട കൃഷി ചെയ്യുന്നത്. കാരറ്റില്‍ പുസ രുധിര, സൂപ്പര്‍ കുറോഡാ തുടങ്ങിയവയും ബീറ്റ്‌റൂട്ടില്‍ മധുര്‍, ഇന്‍ഡാം റൂബി ക്വീന്‍ എന്നീ ഇനങ്ങളും കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായവയാണ്. നേരിട്ട് തവാരണകളില്‍ വിത്ത് പാകിയാണ് ഇവ കൃഷി ചെയ്യുന്നത്. കുമ്മായപ്രയോഗവും അടിവളവും ചെയ്ത് നിലമൊരുക്കല്‍ പൂര്‍ത്തിയായ സ്ഥലങ്ങളില്‍ ഇവയുടെ വിത്തുകള്‍ ഒക്‌ടോബര്‍ ആദ്യ വാരത്തോടെ തവാരണകളില്‍ പാകാവുന്നതാണ്.
Saturday, 25th March 2023
Leave a Reply