ദൈനംദിന അന്തരീക്ഷ ഊഷ്മാവ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നീരൂറ്റി കുടിക്കുന്ന പ്രാണികളായ മൂഞ്ഞ, വെള്ളീച്ച, ഇലത്തുളളന്‍ തുടങ്ങിയവയുടെ ആക്രമണം രൂക്ഷമാകാന്‍ സാധ്യതയുണ്ട്. ഇവയെ നിയന്ത്രിക്കുന്നതിനായി ആഴ്ചയിലൊരിക്കല്‍ വേപ്പധിഷ്ഠിത കീടനാശിനിയായ കെ വി കെ രക്ഷ 6 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് തളിക്കാവുന്നതാണ്. അല്ലെങ്കില്‍ ലക്കാനിസീലിയം ലക്കാനി 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് തളിക്കുക. മരുന്ന് തളിക്കുമ്പോള്‍ വെയില്‍ താഴ്ന്നു നില്‍ക്കുന്ന സമയങ്ങളില്‍ ഇലയുടെ ഇരു വശങ്ങളിലുമായി തളിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
Friday, 29th September 2023
Leave a Reply