Friday, 25th October 2024

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം വഴി നടപ്പിലാക്കുന്ന ശീതകാല പച്ചക്കറി കൃഷി എന്ന മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് (MOOC) 2021 നവംബര്‍ മാസം 8ന് ആരംഭിക്കുന്നു. പൂര്‍ണ്ണമായും സൗജന്യമായി നടപ്പിലാക്കുന്ന ഈ കോഴ്‌സില്‍ പഠിക്കാന്‍ താത്പര്യമുള്ളവര്‍ 2021 നവംബര്‍ 7നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടപ്പിലാക്കുന്ന ഈ കോഴ്‌സ് പൂര്‍ണ്ണമായും തയ്യാറാക്കിയത് മലയാളത്തിലാണ്. ഒമ്പത് സെക്ഷനുകളിലായി 20 ദിവസം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സ് കെ.എ.യു. MOOC പ്ലാറ്റ്‌ഫോമിലൂടെ പഠിതാവിന് പ്രയോജനപ്പെടുത്താവുന്നതാണ്. കമ്പ്യൂട്ടര്‍/സ്മാര്‍ട്ട് ഫോണ്‍ എന്നിവയുടെ സഹായത്തോടെ കോഴ്‌സ് പഠിക്കാവുന്നതാണ്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന പഠിതാക്കള്‍ക്ക് ആവശ്യമെങ്കില്‍ നിശ്ചിത ഫീസ് അടച്ച് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാവുന്നതാണ്.www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഈ പരിശീലന കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 2021 നവംബര്‍ 8 മുതല്‍ പ്രവേശനം എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *