Friday, 29th September 2023

തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ ബാക്ടീരിയല്‍ വാട്ടരോഗം കാണാറുണ്ട്. പുളി രസം കൂടുതലുളള മണ്ണില്‍ ഈ രോഗം ഉണ്ടാകുന്നതിനുളള സാദ്ധ്യത കൂടുതലായിരിക്കും. അത്തരം മണ്ണില്‍ നിലം ഒരുക്കുമ്പോള്‍ തന്നെ ഒരു സെന്റിന് രണ്ടര കിലോഗ്രാം കുമ്മായം ചേര്‍ക്കണം. രോഗസാദ്ധ്യത കുറയ്ക്കുന്നതിനോടൊപ്പം പോഷകമൂലകങ്ങളുടെ ആഗിരണം വര്‍ദ്ധിപ്പിക്കുന്നതിനും കുമ്മായ പ്രയോഗത്തിലൂടെ സാധിക്കും. രോഗം ബാധിച്ച് വാടി നില്‍ക്കുന്ന ചെടികള്‍ അപ്പോള്‍ തന്നെ വേരോടെ പിഴുത് നശിപ്പിക്കണം. രോഗപ്രതിരോധ ശേഷിയുളള ശക്തി, മുക്തി, അനഘ എന്നീ തക്കാളി ഇനങ്ങളും നീലിമ, ഹരിത, ശ്വേത എന്നീ വഴുതനയിനങ്ങളും ഉജ്ജ്വല, അനുഗ്രഹ എന്നീ മുളകിനങ്ങളും കൃഷി ചെയ്യുന്നതും ഈ രോഗം ചെറുക്കാവുന്ന മറ്റൊരു മാര്‍ഗമാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *