Saturday, 10th June 2023

അടുക്കളത്തോട്ടമൊരുക്കുന്ന എല്ലാവരെയും വിഷമിപ്പിക്കുന്ന പ്രശ്നമാണ്. ഇതിനായി പലതരത്തിലുള്ള പ്രതിവിധികളും പരീക്ഷിച്ചുനോക്കിയിട്ടുമുണ്ടാകും. മുട്ടകൊണ്ടു നിര്‍മിക്കുന്ന ലായനി ഉപയോഗിച്ചു ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കി നല്ല കായ്ഫലം നേടാം മുട്ട, ചെറുനാരങ്ങ നീര്, ശര്‍ക്കരപ്പൊടി എന്നിവയാണ് ഇതു നിര്‍മിക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍.
മുട്ടലായനി നിര്‍മ്മിക്കുന്ന രീതി
V ആകൃതിയിലുള്ള ഒരു പാത്രത്തില്‍ 12 മുട്ട അടുക്കിവയ്ക്കുക. മുട്ട മുങ്ങി നില്‍ക്കത്തക്ക രീതിയില്‍ ചെറുനാരങ്ങ നീര് ഒഴിക്കുക വായു കടക്കാത്ത രീതിയില്‍ അടച്ച് 15 ദിവസം തണലത്ത് വയ്ക്കുക. പത്തുദിവസം കഴിയുമ്പോള്‍ മുട്ടത്തോട് മുഴുവന്‍ ദ്രവിച്ചിട്ടുണ്ടാവും. ഈ മിശ്രിതം നന്നായി ഇളക്കി ഇതിലേക്ക് 300 ഗ്രാം ശര്‍ക്കരപ്പൊടി ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക. 10 ദിവസം കൂടി അടച്ചു തണലില്‍ സൂക്ഷിക്കുക.
ഉപയോഗിക്കുന്ന വിധം
150 മില്ലി ലിറ്റര്‍ മുട്ടലായനി എടുത്ത് അതിലേക്ക് അഞ്ചു ലിറ്റര്‍ വെള്ളം ചേര്‍ത്താണ് ചെടികളില്‍ പ്രയോഗിക്കേണ്ടത്. ഇതു ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയും തളിക്കുകയും ചെയ്യാം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *