Saturday, 18th September 2021

മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള മണ്ണൂത്തി കമ്മ്യൂണിക്കേഷന്‍ സെന്‍ററില്‍ പ്രവര്‍ത്തിച്ചുവരുന്ന ഭക്ഷ്യസംസ്ക്കരണ ശാലയില്‍ പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച് ഉപഭോക്താവിന്‍റെ ആവശ്യാനുസരണം വിവിധ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി നല്‍കുന്നു. പാവല്‍, വെണ്ട, പയര്‍ തുടങ്ങിയ പച്ചക്കറികള്‍കൊണ്ടുള്ള കൊണ്ടാട്ടങ്ങള്‍, പൊടികള്‍, വിവിധതരം അച്ചാറുകള്‍, ജാം, പഴം ഹല്‍വ, ചില്ലി സോസ്, തക്കാളി സോസ് തുടങ്ങിയ വിവിധങ്ങളായ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഇവിടെ …

ചിപ്പിക്കൂണ്‍ വിത്ത്

Published on :

കാര്‍ഷിക സര്‍വകലാശാലയുടെ ചിപ്പിക്കൂണ്‍ വിത്ത് ഇപ്പോള്‍ വേങ്ങേരി കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ ലഭ്യമാണ്. ആവശ്യമുള്ളവര്‍ 0495 2935850 എന്ന ഫോണ്‍ നമ്പറില്‍ മുന്‍കൂട്ടി വിളിച്ച് ബുക്ക് ചെയ്യേണ്ടതാണ്.…

സെപ്തംബര്‍ മാസത്തെ കൃഷിപ്പണികള്‍ : കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞള്‍, ജാതി, ഗ്രാമ്പു, പച്ചക്കറി

Published on :



കുരുമുളക് കൃഷിക്ക് രണ്ടാം വളപ്രയോഗം നടത്താന്‍ സമയമായി. 150 ഗ്രാം രാജ്ഫോസ്, 120 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, 50 ഗ്രാം യൂറിയ എന്നിവ തടത്തില്‍ വിതറി മണ്ണിട്ട് മൂടണം. കൊടിയുടെ പ്രധാന തണ്ടില്‍ നിന്ന് 30 സെ.മീ. അകലത്തില്‍ അര്‍ദ്ധവൃത്താകൃതിയില്‍ ചാലുകളെടുത്ത് വളം വിതറി മണ്ണിട്ട് മൂടണം. വള്ളികള്‍ നശിച്ചിട്ടുണ്ടെങ്കില്‍ പുതിയ വള്ളികള്‍ നടാവുന്ന …

കുരുമുളക് തൈകള്‍ വില്‍പ്പനയ്ക്ക്

Published on :

വയനാട് അമ്പലവയല്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ നാഗപതി രീതിയില്‍ വേരുപിടിപ്പിച്ച പന്നിയൂര്‍ 5, പന്നിയൂര്‍ 8 എന്നീ ഇനം കുരുമുളക് തൈകള്‍ വില്‍പ്പനയ്ക്ക് ഒരുക്കിയിരിക്കുന്നു. 3 മുതല്‍ 5 ഇലകളോടുകൂടിയ 80 ചെയികള്‍ വീതമാണ് വില്‍പനയ്ക്ക് തയ്യാറായിരിക്കുന്നത്. കൂടൊന്നിന് 25 രൂപ. ആവശ്യമുള്ളവര്‍ വടുവഞ്ചാല്‍ റോഡിലുള്ള കൃഷിവിജ്ഞാനകേന്ദ്രവുമായി ബന്ധപ്പെടുക.…

നിപ്പ കരുതലും പ്രതിരോധവും

Published on :

തിരുവല്ല മഞ്ഞാടിയിലെ ഡക്ക് ഹാച്ചറി ആന്‍റ് ട്രെയ്നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആഭിമുഖ്യത്തില്‍ ഇന്ന് (10-09-2021) നിപ്പ കരുതലും പ്രതിരോധവും എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വാട്സ്ആപ്പ് സന്ദേശം മുഖേന പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍ നമ്പര്‍ 9188522711. കൂടുതല്‍ വിവരങ്ങള്‍ക്ക് 0469 2965535 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.…

തേനീച്ച കോളനികള്‍ വില്‍പ്പനയ്ക്ക്

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന തേനീച്ച പരാഗണ ഗവേഷണകേന്ദ്രത്തില്‍ നിന്നും രോഗവിമുക്തമായ തേനീച്ച കോളനികള്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ആവശ്യമുള്ളവര്‍ മുന്‍കൂര്‍ പണമടച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രോഗവിമുക്തമായ ഒരു ഇന്ത്യന്‍ തേനീച്ച കോളനിക്ക് 1400 രൂപയാണ് സര്‍വ്വകലാശാല നിശ്ചയിക്കുന്ന വില. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണിവരെ തേനീച്ച പരാഗണ …