Tuesday, 19th March 2024
പച്ചക്കറി ഉത്പാദനരംഗത്ത് സ്വയം പര്യാപ്തത മാത്രമല്ല, സംസ്കരണവും കയറ്റുമതിയും ലക്ഷ്യമിട്ട് സാമ്പത്തിക മുന്നേറ്റത്തിന് ഉതകുന്ന പദ്ധതികള്‍ കൂടി ആവിഷ്കരിച്ചു നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. 
വിഷരഹിത പച്ചക്കറി ഉത്പാദനത്തിലൂടെ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപതതയിലേയ്ക്ക് എത്തിക്കുക എന്ന ദൗത്യവുമായി 2020 ജനുവരി 1 മുതല്‍ 2021 ഏപ്രില്‍ 15 വരെയുളള കാലയളവില്‍ സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ڇജീവനി-നമ്മുടെ കൃഷി നമ്മുടെ അരോഗ്യംڈ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം  കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ തൃശ്ശൂരില്‍ നടക്കുന്ന വൈഗ 2020 വേദിയില്‍ ജനുവരി 4 ന് നിര്‍വ്വഹിച്ചു. കൃഷി വകുപ്പ് മന്ത്രി ശ്രീ. വി.എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ 5 കാര്‍ഷിക പാരിസ്ഥിതിക മേഖലകള്‍ക്കും തരംതിരിച്ചുളള ഹെല്‍ത്തി പ്ലേറ്റിന്‍റെ (ആരോഗ്യതളിക) മാതൃകയും, ജീവനി പദ്ധതി ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. 
കോര്‍പ്പറേഷന്‍ അംഗങ്ങള്‍ക്കും പത്ര പ്രതിനിധികള്‍ക്കും പച്ചക്കറി തൈകള്‍ കൈമാറികൊണ്ട് ജീവനി പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. കേരള സര്‍ക്കാരിന്‍റെ യശസുയര്‍ത്തിയ ആര്‍ദ്രം, ഹരിത കേരളം എന്നീ പദ്ധതികളുടെ ആശയങ്ങളുടെ സംയോജനമാണ് څജീവനിچ പദ്ധതിയെന്നും ഇതിലൂടെ പച്ചക്കറിയില്‍ സ്വയം പര്യാപ്തതയോടൊപ്പം ആരോഗ്യദായകമായ ഭക്ഷണക്രമം എല്ലാ ജനങ്ങളിലേയ്ക്കും എത്തിക്കുക എന്ന ലക്ഷ്യം കൂടി വേണമെന്നും മുഖ്യമന്ത്രി തദവസരത്തില്‍ അഭിപ്രായപ്പെട്ടു. 
കാര്‍ഷിക രംഗത്തെ മുന്നേറ്റത്തിന് കൃഷി രീതികളില്‍ സമൂലമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നും ആയതിന് നെതര്‍ലന്‍ഡ് പോലുളള ചെറു രാജ്യങ്ങള്‍ പിന്തുടരുന്ന നൂതന കൃഷി രീതിയായ പോളി ഹൗസ് കൃഷിക്ക് ബദലായി നമ്മുടെ നാട്ടിലെ അതിശക്തമായ മഴയെ തരണം ചെയ്യുന്നതിന് څമഴമറ കൃഷിچ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
നാല് അന്തര്‍ദേശീയ വിമാനത്താവളങ്ങളും തുറമുഖങ്ങളും സ്വന്തമായുളള കേരളത്തിന് കൂടുതല്‍ കയറ്റുമതി സാധ്യത കാര്‍ഷികോല്‍പന്നങ്ങളുടെ കാര്യത്തില്‍ നേടിയെടുക്കേണ്ടതാണെന്ന് ഓര്‍മ്മിപ്പിക്കുകയും അതിലൂടെ കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ തേടി പോകുന്ന യുവതലമുറയെ കൃഷിയിലേയ്ക്ക് തിരിച്ച് കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 7.14 ലക്ഷം മെട്രിക് ടണ്‍ ആയിരുന്ന പച്ചക്കറി ഉത്പാദനം തുടര്‍ച്ചയായി വന്ന രണ്ട് വെളളപ്പൊക്കത്തെയും അതിജീവിച്ച് ഇപ്പോള്‍ 12.75 ലക്ഷം മെട്രിക് ടണ്‍ ആയി ഉയര്‍ന്നുവെന്നും ജീവനി പദ്ധതിയിലൂടെ ഇത് 16 ലക്ഷം മെട്രിക് ടണ്‍ ആയി 2021 ഓടെ ഉയര്‍ത്താന്‍ സാധിക്കുമെന്ന് കൃഷി മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ ദശകം നേരിടുന്ന വന്‍ വിപത്തായി വായു, ജലം, മണ്ണ് മലിനീകരണങ്ങളെ തടഞ്ഞുകൊണ്ട് സന്തുലിതമായ പ്രകൃതിയെ നിലനിര്‍ത്തി സംരക്ഷിക്കണമെന്നത് കൂടി څജീവനിچയുടെ അപ്രഖ്യാപിത ലക്ഷ്യമായിരിക്കണമെന്ന് ചടങ്ങിലെ മുഖ്യാതിഥി ആയിരുന്ന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് څജീവനിچ പദ്ധതിയുടെ ലഘുലേഖ പ്രകാശനം ചെയ്തുകൊണ്ട് അറിയിച്ചു.
കഴിഞ്ഞ 3 വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന വൈഗയിലൂടെ കേരളത്തില്‍ വളര്‍ന്നുവന്ന സംരഭകരുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് എസ്.എഫ്.എ.സി തയ്യാറാക്കിയ ഡയറക്ടറി  ക്യഷിമന്ത്രി വിദ്യാഭ്യാസ മന്ത്രിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ തൊഴിലാളികള്‍ അടക്കമുളള ജീവനക്കാരുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുളള 16 ലക്ഷം രൂപ വേദിയില്‍ വച്ച് വൈസ് ചാന്‍സിലര്‍ ഡോ. ആര്‍ ചന്ദ്രബാബു കൃഷി വകുപ്പ് മന്ത്രിയ്ക്ക് കൈമാറി. ആറ് കോടി രൂപ ഇതിനുമുന്‍പേ തന്നെ കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റി ജീവനക്കാര്‍ ദുരിരാശ്വാസ നിധിയിലേയ്ക്ക് കൈമാറിയിരുന്നു.
നെതര്‍ലാന്‍ഡിലെ കാര്‍ഷിക കൗണ്‍സിലര്‍ ആയ ശ്രീ. സിബേഷൂര്‍, കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യയുടെ വിസ്തീര്‍ണ്ണത്തിനറെ 1.25 ശതമാനം മാത്രം വിസ്തീര്‍ണ്ണമുളള നെതര്‍ലാന്‍ഡിന് ശക്തമായ എതിരാളിയായി കാര്‍ഷികോല്‍പാദനത്തില്‍ ഇന്ത്യയെ വരും കാലങ്ങളില്‍ പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യയിലെ കാര്‍ഷികോല്‍പാദനത്തില്‍ കേരളം മുന്നില്‍ വരട്ടെയെന്നും ആശംസിച്ചു.
അഡീഷണല്‍ ചീഫ് സെക്രട്ടറിയും കാര്‍ഷികോല്‍പ്പാദന കമ്മീഷണറുമായ ദേവേന്ദ്രകുമാര്‍ സിംഗ് ഐ.എ.എസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല പ്രൊഫസറും പ്രശസ്ത സംഗീതജ്ഞനുമായ ഡോ. ശ്രീവത്സന്‍ ജെ മേനോന്‍ സംഗീത സംവിധാനം നടത്തിയ ജീവനി ആമന്ത്രണഗാനം ഗായകര്‍ അവതരിപ്പിച്ചു. പ്രസ്തുത ചടങ്ങിന് ഡബ്യൂ.റ്റി.ഒ സ്പെഷ്യല്‍ ഓഫീസറും വൈഗ നോഡല്‍ ഓഫീസറുമായ ആരതി എല്‍.ആര്‍ ഐ.എ.എസ് കൃതജ്ഞത അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *