Saturday, 27th July 2024

തുടര്‍ച്ചയായി ലഭിച്ച കനത്ത മഴയില്‍ കാപ്പിത്തോട്ടങ്ങളില്‍ രോഗബാധ ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കോഫി ബോര്‍ഡ് വിജ്ഞാനവ്യാപന വിഭാഗം അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ കാപ്പിത്തോട്ടങ്ങളെ പൂര്‍ണമായോ , ഭാഗികമായോ അതിതീവ്രമഴ ദോഷകരമായി ബാധിച്ചിട്ടുണ്ടാകും. ഇത് ശ്രദ്ധിക്കാതിരുന്നാല്‍ ചെടികളിലെ സ്ട്രെസ്സ് ഹോര്‍മോണ്‍ കൂടുന്നതിനും അതുവഴി അസാധാരണമായ ഇലകൊഴിച്ചില്‍, കായ് പൊഴിച്ചില്‍, വേരുചീയല്‍ എന്നിവയ്ക്കും ചെടിയുടെ നാശത്തിലേക്കും വഴിതെളിക്കും.
കാപ്പികര്‍ഷകര്‍ സ്വീകരിക്കേണ്ടവ

  • കാപ്പി ചെടിയുടെ ചുവട്ടില്‍ അടിഞ്ഞുകൂടിയ ചപ്പുചവറുകള്‍ നീക്കം ചെയ്ത് വരികളുടെ മധ്യഭാഗത്തേക്ക് മാറ്റിയിടുക.
  • വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഒരുക്കുക
  • ചെടികളിലെ വായുസഞ്ചാരം ഉറപ്പുവരുത്തുന്നതിനായി അരയടി തുറക്കണം.
  • ചെടികള്‍ ചരിഞ്ഞ് വീണിട്ടുണ്ടെങ്കില്‍ ആവശ്യമായ താങ്ങ് നല്‍കി ഉയര്‍ത്തി നിര്‍ത്തുക. തുടര്‍ന്ന് ഒരാഴ്ച കഴിഞ്ഞ് ഒരേക്കറിന് ഒരു ചാക്ക് എന്ന കണക്കില്‍ യൂറിയ ചേര്‍ത്ത് കൊടുക്കുക.
  • അഴുകള്‍ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ 200 ഗ്രാം കാര്‍ബണ്‍ ഡാസിം, 50 ഗ്രാം പ്ലാനോഫിക്സ്, 100 മില്ലി വെറ്റിങ് ഏജന്‍റ് എന്നിവ 200 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിച്ച് കൊടുക്കുക. അഴുകല്‍ ബാധിച്ച ശിഖരങ്ങളും ഇലകളും കായകളും തോട്ടത്തില്‍ നിന്ന് നീക്കുക.
  • അഴുകല്‍ തുടരുകയാണെങ്കില്‍ ഫോളികര്‍ അല്ലെങ്കില്‍ ടില്‍ട്ട് 200 മില്ലി 200 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചുകൊടുക്കണം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *