
അനില്‍ ജേക്കബ് കീച്ചേരിയില്‍
കേരളത്തിന്റെ വരുംകാല പ്രതീക്ഷയാണ് പുഷ്പകൃഷി. കേരള സംസ്ഥാന കര്‍ഷകക്ഷേമ കാര്‍ഷിക വികസന വകുപ്പിന്റേയും വിവിധ ഏജന്‍സികളുടേയും പ്രോത്സാഹനം ഇന്ന് പുഷ്പകൃഷിക്കുണ്ട്. ആഭ്യന്തര വിപണിയിലും വിദേശ വിപണിയിലും പുഷ്പങ്ങള്‍ക്ക് വലിയ ഡിമാന്റുള്ള കാലമാണിത്. മുമ്പ് വന്‍കിടക്കാര്‍ മാത്രം ഉപയോഗിച്ചിരുന്ന അലങ്കാരപ്പൂക്കളും ചെടികളും ഇന്ന് ചെറുകിട നാമമാത്രകാരിലേക്കും വ്യാപിച്ചിരിക്കുന്നു. ഇടത്തരക്കാരില്‍ പൂക്കളോടുള്ള ഭ്രമം വര്‍ദ്ധിച്ചത് ഈ മേഖലയിലെ കര്‍ഷകര്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നതാണ്. അടുത്തകാലത്തായി വളര്‍ന്നുവരുന്ന ഓര്‍ക്കിഡ് കൃഷി ആര്‍ക്കും പരീക്ഷിക്കാവുന്നതാണ്. നഗരങ്ങളില്‍ താമസിക്കുന്ന ഭൂവിസ്തൃതി കുറഞ്ഞ ആളുകള്‍ക്കും മുറികള്‍ക്കുള്ളിലും ടെറസിലും മുറ്റത്തുമെല്ലാമായി എളുപ്പത്തില്‍ നടത്താവുന്ന കൃഷിയായതിനാല്‍ ഓര്‍ക്കിഡുകളും മറ്റ് പുഷ്പകൃഷികളും അനന്ത സാധ്യതകളാണ് ഒരുക്കുന്നത്. മനസ്സിനും മണ്ണിനും ഒരുപോലെ പൂക്കാലം സൃഷ്ടിക്കുന്ന പുഷ്പകൃഷി വ്യാപകമാക്കുന്നതിന് നിരവധി പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആരംഭിച്ചിട്ടുണ്ട്. സ്വയം സഹായ സംഘങ്ങള്‍, സ്ത്രീ സംരംഭങ്ങള്‍, അയല്‍ക്കൂട്ടങ്ങള്‍, ചെറുകിട കര്‍ഷകര്‍ തുടങ്ങി ഏത് മേഖലയിലുള്ളവര്‍ക്കും എളുപ്പത്തില്‍ ചെയ്യാവുന്ന ജോലിയാണ് പുഷ്പകൃഷി എന്നുള്ളതിനാല്‍ തന്നെ ധാരാളം പേര്‍ പുതിയതായി രംഗപ്രവേശം ചെയ്യുന്നുണ്ട്. എങ്കിലും ആഭ്യന്തര വിദേശവിപണിയില്‍ ആവശ്യമായ പൂക്കള്‍ക്ക് ഇപ്പോഴും ക്ഷാമമാണുള്ളത്. ഇതു പരിഹരിക്കാന്‍ ഗുണമേന്മയുള്ളതും മനോഹാരിതയുള്ളതും വര്‍ണ്ണവൈവിധ്യമുള്ളതുമായ പൂക്കളുടെ കൃഷിയിലേക്ക് കൂടുതല്‍ പേര്‍ വ്യാപൃതരാവുകയാണ് വേണ്ടത്. അതിനുള്ള തയ്യാറെടുപ്പുകളായിരിക്കണം നാം നടത്തേണ്ടത്.
Leave a Reply