
ഉദ്ഘാടനം നിര്‍വഹിച്ചു
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും (ഡി.റ്റി.പി.സി) കൃഷിവകുപ്പും സംയുക്തമായി ആക്കുളം ടൂറിസ്റ്റ് വില്ലേജിനോട് ചേര്‍ന്നുളള തരിശുഭൂമിയില്‍ കൃഷി ആരംഭിച്ചു. ഈ പദ്ധതിയുടെ നടീല്‍ ഉദ്ഘാടനം സഹകരണം ദേവസ്വം & ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച സംരംഭത്തിന്‍റെ ഉദ്ഘാടനചടങ്ങില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ ഡോ. റ്റി.വി. രാജേന്ദ്രലാല്‍, ഡി.റ്റി.പി.സി സെക്രട്ടറി ബിന്ദുമണി, ഉളളൂര്‍ കൃഷിഓഫീസര്‍ സഞ്ജീവ് എസ്.ജെ. എന്നിവര്‍ പങ്കെടുത്തു.
Leave a Reply