Tuesday, 19th March 2024

ഉയരാതെ നേന്ത്രക്കായ വില; പ്രതിസന്ധിയിൽ മുങ്ങി വാഴകൃഷിക്കാര്‍

Published on :

കല്‍പറ്റ-കൊറോണ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ നേന്ത്രക്കുല വ്യാപാരരംഗത്തുണ്ടായ മാന്ദ്യം വയനാട്ടിലെ വാഴകൃഷിക്കാരെ തളര്‍ത്തുന്നു. മൂപ്പെത്തിയ നേന്ത്രക്കുലകള്‍ വെട്ടിവില്‍ക്കുന്ന കര്‍ഷകര്‍ക്കു ഉത്പാദനച്ചെലവിനു ആനുപാതികമായ വില ലഭിക്കുന്നില്ല. കാറ്റിലും മഴയിലും വാഴകള്‍ കൂട്ടത്തോടെ നിലംപൊത്തിയതു കൃഷിക്കാര്‍ക്കു മറ്റൊരു ആഘാതമായി. വാഴത്തോപ്പുകള്‍ രോഗങ്ങളുടെ പിടിയിലമരുന്നതും കൃഷി അനാദായകരമാക്കുകയാണ്. 
ഏതാനും മാസങ്ങളായി നഷ്ടത്തിന്റെ കണക്കുമാത്രമാണ് വാഴക്കൃഷിക്കാര്‍ക്കു പറയാനുള്ളത്.മേത്തരം(ഫസ്റ്റ് ക്വാളിറ്റി) നേന്ത്രക്കുല കിലോഗ്രാമിനു