Friday, 19th April 2024

സുഭിക്ഷ കേരളം പദ്ധതി: തരിശുനിലങ്ങളിൽ പൊന്നുവിളയിക്കാൻ മാനന്തവാടി നഗരസഭ.

Published on :
തരിശുനിലങ്ങിൽ പൊന്നുവിളയിക്കാൻ പദ്ധതികളൊരുക്കി മാനന്തവാടി നഗരസഭ. സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് വിവിധ പദ്ധതികൾ നഗരസഭ ആവിഷ്ക്കരിക്കുന്നത്. ആദ്യഘട്ടത്തിൽ നെല്ല് കൃഷി പ്രോത്സാഹനത്തിനായി തരിശിലൊരു നെൽപാടം പദ്ധതിയിൽ നഗരസഭ പരിധിയിലെ നൂറ് ഏക്കറിലധികം തരിശുനിലങ്ങളിലാണ് നെൽകൃഷി ആരംഭിക്കുക. നെൽക്കൃഷിക്ക് മുൻകൈയെടുക്കുന്ന കർഷകർക്ക് ഹെക്ടറിന് 40000 രൂപ സുഭിക്ഷ കേരളം പദ്ധതിയിൽ ധനസഹായം നൽകും.

കേരള ഫീഡ്സിനെ തകര്‍ക്കാന്‍ അസംസ്കൃതവസ്തു വില്‍പന ലോബിയുടെ ഗൂഢ ശ്രമം- ചെയര്‍മാന്‍

Published on :


തിരുവനന്തപുരം: കേരളത്തിലെ ക്ഷീരകര്‍ഷകരുടെ ആശ്രയമായ പൊതുമേഖലാ കാലിത്തീറ്റ സ്ഥാപനമായ കേരള ഫീഡ്സിനെ തകര്‍ക്കാന്‍ അസംസ്കൃതവസ്തു വില്‍പന ലോബിയുടെ ഗൂഢശ്രമം നടക്കുന്നുണ്ടെന്ന് കമ്പനി ചെയര്‍മാന്‍ കെ എസ് ഇന്ദുശേഖരന്‍ നായര്‍ പറഞ്ഞു.


ഗുണമേ
ന്‍മ കുറഞ്ഞ അസംസ്കൃത വസ്തുക്കള്‍ നല്‍കിയതിന് ചില വിതരണക്കാരെ കമ്പനി ആജീവനാന്ത കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിന്‍റെ പ്രതികാര നടപടിയായിട്ടാണ് കമ്പനിക്കെതിരെ വ്യാജപ്രചരണം