Tuesday, 19th March 2024

നമുക്ക് വേണം സ്മാര്‍ട്ട് പശുക്കിടാക്കള്‍

Published on :

ഡോ. മുഹമ്മദ് ആസിഫ്. എം


ഇന്നത്തെ പശുക്കിടാവ് തിരിമുറിയാതെ നറും പാല്‍ ചുരത്തേണ്ട നാളെയുടെ കാമധേനുവാണ്. ക്ഷീരസംരംഭം സുസ്ഥിര വളര്‍ച്ച കൈവരിക്കുന്നതിലും സാമ്പത്തികമായി വിജയിക്കുന്നതിലും ഫാമില്‍ ജനിക്കുന്ന കിടാക്കളുടെ പരിപാലനത്തിന് വലിയ പ്രാധാന്യമുണ്ട്. മാത്രമല്ല പശുക്കളില്‍ വര്‍ഷത്തില്‍ ഒരു പ്രസവം ഉറപ്പാക്കുക എന്നത് ക്ഷിരസംരംഭം വിജയിക്കുന്നതിന് മുഖ്യമാണ്. പശുകിടാക്കളെ മികവുള്ളവയാക്കി മാറ്റാന്‍ ക്ഷീരസംരംഭകര്‍ അറിഞ്ഞിരിക്കേണ്ട പരിപാലനമുറകള്‍ …

കറവപ്പശുക്കള്‍ക്ക് മഴക്കാല കരുതല്‍ – ക്ഷീരകര്‍ഷകരറിയാന്‍

Published on :


ഡോ. മുഹമ്മദ് ആസിഫ്. എം


വേനല്‍ മാറി മഴയെത്തുമ്പോള്‍ ക്ഷീരമേഖലക്കത് സമൃദ്ധിയുടെ കാലമാണ്. വേനലിനെ അപേക്ഷിച്ച് മഴക്കാലത്ത് സങ്കരയിനം പശുക്കളില്‍ പാലുല്‍പാദനം വര്‍ധിക്കും . പാല്‍ കുടങ്ങള്‍ നിറയുന്നതിനൊപ്പം കര്‍ഷകന്റെ കീശയും നിറയും . മഴയില്‍ സമൃദ്ധമായി വിളയുന്ന തീറ്റപ്പുല്ലും ക്ഷീരമേഖലക്ക് അനുഗ്രഹമാണ്. അനുകൂലതകള്‍ ഏറെയുണ്ടെങ്കിലും മഴക്കാലത്ത് പശുക്കളുടെ ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
തൊഴുത്തില്‍ …

അതിര്‍ത്തി കാവല്‍ക്കാരിയായ ചുവന്ന സുന്ദരി ചെമ്പരത്തി

Published on :

എ.വി.നാരായണന്‍ (റിട്ട. അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ്, പെരളം)


നാട്ടിന്‍ പുറങ്ങളില്‍ പഴയ കാലത്ത് പറമ്പുകളുടെ അതിര്‍ത്തി കാത്തുസൂക്ഷിക്കുകയും പിന്നീട് മതിലിന്റെ ഉത്ഭവത്തോടെ ചട്ടികളിലേക്കും ചാക്കുകളിലേക്കും ചേക്കേറിയ ചെമ്പരത്തി ഒരു പരോപകാരിയാണ്. വേരും ഇലകളും പൂവും മനുഷ്യന്റെ നന്മയ്ക്കുവേണ്ടി ഉപയോഗിക്കുന്നു. ഇപ്പോള്‍ പൂവിനുവേണ്ടി മാത്രമാണ് ചെമ്പരത്തി നട്ടുവളര്‍ത്തുന്നത് നാട്ടിന്‍പുറങ്ങളില്‍ 40 ഓളം ഇനങ്ങള്‍ കണ്ടു വരുന്നു. ഇതില്‍ കടുത്ത …

മഴക്കാല കശുവണ്ടി കളയാതെ ഭക്ഷ്യയോഗ്യമാക്കാം

Published on :

എ.വി.നാരായണന്‍ (റിട്ട. അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ്, പെരളം)


മഴക്കാല ആരംഭത്തോടെ കശുവണ്ടി വൃക്ഷച്ചുവട്ടില്‍ വീണ് ചീഞ്ഞ് നശിച്ചുപോകുന്നു. ഇവയെ പോഷകമൂല്യമുള്ള ആഹാരമായി മാറ്റിയെടുക്കാവുന്നതാണ്. കശുവണ്ടി പരിപ്പ് മസാല, അണ്ടിപ്പരിപ്പ് ഉലത്തിയത്, അണ്ടിപ്പരിപ്പ് ചമ്മന്തിപ്പൊടി, അണ്ടിപ്പരിപ്പ് വറുത്തത്. ചെറുതായൊന്ന് പരിശ്രമിച്ചാല്‍ പ്രോട്ടീന്‍, മാംസ്യം, വിറ്റാമിനുകള്‍ അടങ്ങിയതാണിത്. ശേഖരിച്ച കുതിര്‍ന്ന കശുവണ്ടി നെടുകെ പിളര്‍ന്ന് പുറത്തെ തോടും തൊലിയും കളഞ്ഞ് …