Tuesday, 19th March 2024

മത്സ്യകൃഷി അപേക്ഷ ക്ഷണിച്ചു

Published on :

    ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.നിലവിലുളള മത്സ്യകര്‍ഷകര്‍ക്കും താല്‍പര്യമുളള യുവ കര്‍ഷകര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാര്‍ മുഖേനയോ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലോ ജൂണ്‍ 10 നകം ലഭ്യമാക്കണം. ഫോണ്‍. 04936 255214.

സര്‍വ്വകലാശാലകള്‍ കാര്‍ഷിക വിദ്യയുടെ കൂടി ഹരിതാലയമാകണം ; മുഖ്യമന്ത്രി

Published on :
സുഭിക്ഷ കേരളം പദ്ധതി ആഹ്വാനം ഏറ്റെടുത്ത് കൊണ്ട് കേരള സര്‍വ്വകലാശാല തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസില്‍ നടത്തുന്ന ഹരിതാലയം തരിശുനില കൃഷികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍  വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിച്ചു.  വിദ്യാര്‍ത്ഥികളെയും യുവാക്കളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് സര്‍വ്വകലാശാലകള്‍ മുന്നിട്ടുവരണമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.  മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, കെ.ടി ജലീല്‍,