
ഡോ. വി.എസ്.ദേവദാസ്
(കേരള കാര്‍ഷികസര്‍വ്വകലാശാല തൃശൂര്‍)
കണ്ണൂര്‍ ജില്ലയിലെ ഉപ്പുവെള്ളം കലര്‍ന്ന കൈപ്പാട് -കട്ടാമ്പിള്ളി പ്രദേശത്തെ വയലു കളില്‍ കൃഷി ചെയ്യാവുന്ന പൊക്കം കുറഞ്ഞ അധികമേനി വിളവുതരുന്ന ഇനമാണ് ഏഴോം 4 . കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ ഏഴോം 4 ജയ, ഓര്‍ക്കൈമ എന്നിവയുടെ സങ്കര ഇനമാണ്. പടന്നക്കാട് കാര്‍ഷിക കോളേജിലെ ഡോ.ടി.വനജയും സംഘവും 2006 മുതല്‍ നടത്തുന്ന പരീക്ഷണങ്ങളുടെ ഫലമാണ് ഏഴോം.
മഴക്കാലത്ത് നിലത്ത് അടിഞ്ഞുവീഴാത്ത നല്ല കട്ടിയുള്ള കണകളോടുകൂടിയ ഇടത്തരം ഉയരമുള്ള (100-110 സെമീ) അത്യുല്‍പാദന ശേഷിയുള്ള വെള്ള അരി തരുന്ന ഇനമാണ് ഏഴോം 4. നാടന്‍ ഇനമായ ഓര്‍ക്കൈമയുടെ ദോഷവശമായ അധിക ഉയരം (145 സെമീ) അടിഞ്ഞു വീഴുന്ന സ്വഭാവം എന്നിവക്കൊരു പരിഹാരമാണ് ഈ പുതിയ വിത്തിനം. നാലു മുതല്‍ ആറുവരെ ഡിഎസ്.ഉം. നിലവാരത്തിലുള്ള ഉപ്പുവെള്ള മുള്ള പ്രദേശങ്ങളില്‍ ഇത് കൃഷി ചെയ്യാം. പോള പീച്ചില്‍, ഓല പീച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് സാമാന്യമായ പ്രതിരോധശേഷി യും ഇലചുരുട്ടി പുഴു, മുഞ്ഞ തുടങ്ങിയ കീടബാധകള്‍ക്ക് പ്രതിരോധശേഷിയും ഉണ്ട്. ഫോണ്‍ : 9495240048.
പൊക്കാളിപ്പാടങ്ങളിലെ അതിഥി
എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളോട് ചേര്‍ന്നുകി ടക്കുന്ന പൊക്കാളിപ്പാടങ്ങളിലെ നെല്‍കൃഷിക്ക് ചില പ്രത്യേകത കളുണ്ട്. മഴക്കാലത്തുള്ള ഒരുപ്പൂ കൃഷി മാത്രമേ ചെയ്യാനാകൂ. ഉപ്പ് രസം കലര്‍ന്ന കടല്‍വെള്ളത്തില്‍ അരയ്ക്ക് ഒപ്പം ആഴത്തില്‍ വളരുന്ന ഇനങ്ങള്‍ മാത്രമേ വിജയിക്കൂ. രാസവളവും കീടനാ ശിനികളും തീരെ ആവശ്യ മില്ലാത്ത ജൈവരീതിയിലാണ് പൊക്കാളി നെല്ല് കൃഷി ചെയ്യുന്നത്. ഇക്കാരണത്താല്‍ പൊക്കാളി നെല്‍കൃഷിക്ക് കേന്ദ്രസര്‍ക്കാരിന്‍റെ ഭൂസൂചിക രജിസ്ട്രേഷനും ലഭിച്ചിട്ടുണ്ട്. പൊക്കാളിപ്പാടങ്ങളിലെ മണ്ണിന്‍റെ സ്വഭാവങ്ങളും വെള്ളത്തിന്‍റെ ആഴവും ഓരോ പ്രദേശത്തും വ്യത്യസ്തമായിരിക്കും. മാത്രമല്ല, മഴ കുറയുന്ന സമയത്ത് വെള്ള ത്തിലെ ഉപ്പുരസം വര്‍ദ്ധിക്കുക യും ചെയ്യുന്നു. പൊക്കാളിപ്പാട ങ്ങളിലെ അധിക ഉപ്പ് രസത്തെ അതീജീവിക്കാന്‍ കെല്പുള്ള ഇടത്തരം ഉയരമുള്ളതും വെള്ള ക്കെട്ടിനെ ചെറുക്കാന്‍ കഴിവു ള്ളതും അധികമേനി വിളവുതരു ന്നതുമായ ഒരു നെല്ലിനം ഉല്പാ ദിപ്പിക്കാനുള്ള ശ്രമമാണ് വി.ടി.എല്‍ 9 എന്ന ഇനത്തിന്‍റെ ഫലപ്രാപ്തി. കേരള കാര്‍ഷിക സര്‍വകലാശാല യുടെ വൈറ്റിലയിലെ നെല്ലുഗവേ ഷണ കേന്ദ്രത്തിലെ ഡോ. ഷൈല രാജിന്‍റെ നേതൃത്വത്തിലാണ് ഈ ഇനം വികസിപ്പിച്ചത്.
പൊക്കാളിപ്പാടങ്ങളിലെ നാടന്‍ ഇനമായ ചെട്ടിവിരിപ്പിന്‍റെ വിത്ത് മ്യൂട്ടേഷന്‍ ബ്രീഡിംഗ് വഴി നിര്‍ദ്ധആരണം ചെയ്തെടുത്ത താണ് വി.ജി.എല്‍. 9 അധികമായ ഉപ്പുരസം കലര്‍ന്ന വെള്ളത്തിലും (പി.എസ്.എം.12) വരെയുള്ള ഈയിനം നന്നായി വളരുന്നു. ചെടികള്‍ക്ക് 110-115 ദിവസത്തെ മൂപ്പും ശരാ ശരി 116 സെ.മീ ഉയരവുമുണ്ട്. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ ജൈവരീതി യില്‍ കൃഷിചെയ്യുമ്പോള്‍ ഹെ ക്ടറിന് ശരാശരി 4025 കിലോ ഗ്രാം വിളവു ലഭിക്കും. അരിക്ക് ചുവട്ടമട്ട നിറമാണ്. ഫോണ്‍ : 9846789150
Leave a Reply