ക്ഷീരവികസന വകുപ്പ് 2019-20 വര്‍ഷം പ്രത്യേക ഘടക പദ്ധതിക്കുളള കേന്ദ്രസഹായ പദ്ധതി പ്രകാരം പശു വളര്‍ത്തല്‍ യൂണിറ്റിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. പരമ്പരാഗതമായി കന്നുകാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2020 ജനുവരി 31.
Friday, 9th June 2023
Leave a Reply