Wednesday, 27th January 2021
അന്യസംസ്ഥാനങ്ങളിലെ ഗുണനിലവാരം കുറഞ്ഞ പാലിൻ്റെ വരവും കാലിത്തീറ്റ വിലവർധനവും കാരണം  ക്ഷീരമേഖല വൻ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ അയ്യങ്കാളി തൊഴിലുറപ്പ് മാതൃക പിൻപറ്റി ,ക്ഷീരകർഷകരെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് വയനാട് ജില്ലാ പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ ചേർന്ന പി.എം.എസ്. എ നേതൃസംഗമം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത ബാബു ഉദ്ഘാടനം ചെയ്തു.ക്ഷീരവികസന ജോയിന്റ്ഡയറക്ടർ സ്ഥാനക്കയറ്റം ലഭിച്ചുപോകുന്ന  ജോഷി ജോസഫിനുള്ള 
 യാത്രയയപ്പ് സമ്മേളനം മാനന്തവാടി മുൻസിപ്പൽ ചെയർമാൻ വി.ആർ.പ്രവീജ് ഉദ്ഘാടനം ചെയ്ത് ഉപഹാരം കൈമാറി.കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്‌പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടവരദൂർ ക്ഷീരസംഘം പ്രസിഡന്റ് പി.ജെ.രാജേന്ദ്ര പ്രസാദിനെ മിൽമ മുൻ ചെയർമാൻ പി.ടി.ഗോപാലക്കുറുപ്പ് ആദരിച്ചു.അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രദീപ്. എച്ച്‌.ബി.അദ്ധ്യക്ഷത വഹിച്ചു.
       കില ഫാക്കൽറ്റി വി.കെ.സുരേഷ് ബാബു കാർഷിക സംസ്കൃതിയും സംഘബോധവും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.ജോഷി ജോസഫ്, പി.ജെ.രാജേന്ദ്രപ്രസാദ്,പി.ടി.ബിജു,എൻ.എം.ആൻ്റണി,എ.പി.കുര്യാക്കോസ്,ഒ.വി.അപ്പച്ചൻ,ട്രീസ, ഇ.എം.പത്മനാഭൻ,പി.പി.പ്രജിഷ,ബിജു സ്കറിയ,ബെന്നി. ബി.പി, വി.വി.രാമകൃഷ്ണൻ,ലാലു മാപ്പനാത്ത്,മോളി,സജി മാത്യു, ജോണി ജോർജ്, മഞ്ജുഷ.എം.എസ് പ്രസംഗിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *