നേന്ത്രക്കായ് വിലയിടിവ്: കൃഷി വകുപ്പ് വിപണി
ഇടപെടിലൂടെ സംഭരിച്ച് വിപണനം നടത്തും.
നേന്ത്രന്റെ വില വടക്കന്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസം 12 രൂപ
വരെ എത്തിയ അവസ്ഥയില്‍ കൃഷി മന്ത്രി വി. എസ്. സുനില്‍
കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം വിപണി ഇടപെടല്‍ നടത്തുന്നതിന് കൃഷി
വകുപ്പ്- ഹോര്‍ട്ടികോര്‍പ്പ് തിരുമാനിച്ചിരിക്കുകയാണ്. കര്‍ണാടകയില്‍
വാഴക്കൃഷിയില്‍ ഉായ വര്‍ദ്ധനവാണ് വിലയിടിയാന്‍ കാരണമായി
കച്ചവടക്കാര്‍ പറയുന്നത്. വടക്കന്‍ ജില്ലകളിലെ കര്‍ഷകരില്‍ നിന്നും
ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് നേന്ത്രക്കായ 25 രൂപ/- നിരക്കില്‍ സംഭരിച്ച്
ശനിയാഴ്ച മുതല്‍ തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനിയിലെ
ഹോര്‍ട്ടികോര്‍പ്പ് പ്രത്യേക വിപണിയില്‍ വിപണനം
നടത്തുന്നതായിരിക്കും. 68 ടണ്‍ നേന്ത്രക്കായ ഇതുവരെ വയനാട് ജില്ലയിൽ നിന്നു
മാത്രം ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ചിട്ടുണ്ട്. . വിവിധ ജില്ല വില്പന
കേന്ദ്രങ്ങളിലും തിരുവനന്തപുരത്തെ പ്രത്യേക വിപണിയിലുമാണ് ഇന്നു
മുതല്‍ (08/02/2020) വില്പന ആരംഭിക്കുന്നത്.
Leave a Reply