Wednesday, 29th September 2021
ആര്യ ഉണ്ണി, വയനാട്
മനോധൈര്യവും സമര്‍പ്പണവും കൊണ്ട് ജൈവ വാഴ കൃഷിയില്‍ വിജയഗാഥ രചിക്കുകയാണ് ഈ വീട്ടമ്മ. ചുള്ളിയോട് കുറുക്കന്‍കുന്ന്              കല്ലിടുമ്പില്‍ വീട്ടില്‍ കെ.സി. മനോജിന്റെ ഭാര്യ ജയസുധയാണ് രണ്ടായിരം വാഴകള്‍ നട്ട് പരിപാലിക്കുന്നത്. രണ്ടേക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് 2000 വാഴകള്‍ നട്ടിരിക്കുന്നത്. തുടക്ക കാലഘട്ടത്തില്‍ നൂറു വാഴയില്‍ തുടങ്ങിയ കൃഷിയാണ് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ രണ്ടായിരത്തില്‍ എത്തി നില്‍ക്കുന്നത്. വാഴയില്‍ തന്നെ മറ്റു ഇടവിളകളും കൃഷി ചെയ്യുന്നുണ്ട്. ഇഞ്ചി, ചേന, ചേമ്പ്, കാച്ചില്‍ എന്നിവക്ക് പുറമെ എല്ലാവിധ പച്ചക്കറികളും ഉള്‍പ്പെടുന്നതാണ് ജയയുടെ തോട്ടം. വിവിധയിനം വാഴകളാല്‍ സമ്പന്നമാണ് വാഴത്തോപ്പ്. തൃശ്‌നാപ്പള്ളിയും ,നേന്ത്രനുമാണ് പ്രധാനയിനം. കദളിയും, പൂവനും, ഞാലിപ്പൂവനും ഇതിനു പുറമെ തോട്ടത്തിലുണ്ട്. രാവിലെ എട്ടോടെ പറമ്പില്‍ ഇറങ്ങുന്ന ജയക്ക് ഗൃഹ ജോലികള്‍ തീര്‍ത്ത ഇടവേളകളില്‍ കൃഷിയല്ലാതെ വിശ്രമമില്ല.  നല്ല കൃഷിയിലാണ് നല്ല ആരോഗ്യം എന്നാണ് ജയസുധ വിശ്വസിക്കുന്നത്. അതിനാല്‍ കൃഷി തുടങ്ങിയിട്ട് നാളിതുവരെ രാസവളങ്ങള്‍ ഉപയോഗിച്ചിട്ടില്ല. രസവളമോ കിടനശിനികളോ ഉപയോഗിക്കാതത്തിനാല്‍ വാഴക്കുലക്ക് വിപണിയില്‍ ഡിമാന്റും കൂടുതലാണ്. കൂടാതെ വീട്ടാവശ്യങ്ങള്‍ക്കുള്ള പച്ചക്കറി പുറത്തു നിന്ന് വാങ്ങേണ്ടതുമില്ല. 
ചെറുപ്പം മുതലെ കൃഷിയോടുള്ള താല്പ്പര്യമാണ് ജയക്ക് വേറിട്ട കൃഷി പാഠവം സമ്മാനിച്ചത്. മണ്ണിനേയും വിളകളേയും മക്കളെപ്പോലെ സ്‌നേഹിക്കുന്ന ജയയുധ ജോലിക്കാരുണ്ടെങ്കിലും മേല്‍നോട്ടവുമായി മുന്‍പന്തിയിലുണ്ടാവും. എല്ലാ ദിവസവും തോട്ടത്തിലെത്തി നിരീക്ഷിക്കുകയും രോഗ ബാധയെ ചെറുക്കാനുള്ള മുന്‍ കരുതല്‍ എടുക്കുവാനും അതീവ ശ്രദ്ധയാണ് ചെലുത്തുന്നത്. കൃഷിക്ക് പുറമെ കുടുബശ്രീയുടെ സജീവ പ്രവര്‍ത്തകയും കൂടിയാണിവര്‍. കൃഷിയിടത്തില്‍ സധാസമയവും അമ്മയുടെ കൈപിടിച്ച് മകന്‍ മിഖില്‍ സിദ്ധാര്‍ത്ഥും കൂടെയുണ്ട്. അടുത്ത വര്‍ഷം 5000 വാഴകള്‍ നട്ട് വിജയഗാഥ തുടരാനുള്ള ശ്രമത്തിലാണ് ഈ നാല്പതുകാരി വീട്ടമ്മ. 
      കാലാവസ്ഥ
—————————-
         പ്രതിവർഷം ശരാശരി 2000 മില്ലിമീറ്റർ മുതൽ 4000 മില്ലിമീറ്റർ വരെ മഴ കിട്ടുന്ന പ്രദേശങ്ങളിൽ വാഴകൃഷി അനുയോജ്യമാണ് എന്ന് ജയസുധ പറയുന്നു.
     കന്നു നടേണ്ട സമയം
 ——————-
           ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ കേരളത്തിൽ നേന്ത്രവാഴ നടാൻ ശ്രഷ്ഠമായ സമയമാണ് . ഈ മാസങ്ങളിലാണ് ജയസുധ വിളവിറക്കുന്നത് . കന്നുകൾ തമ്മിൽ നിശ്ചിത അകലം ക്രമികരിച്ചിരിക്കുന്നത് വാഴയുടെ പരിപലനത്തിനും, വളർച്ചക്കും ഉപകാരപ്രദമാണ് .
     വളപ്രയോഗം 
——————————

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *