Wednesday, 17th April 2024
 കൽപ്പറ്റ: കർഷക വയോജനങ്ങളുടെ പേരിൽ ധനകാര്യ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന മുഴുവൻ കടബാധ്യതകളും എഴുതി തള്ളുക, കർഷക പെൻഷൻ 6000/- രൂപയാക്കി വർദ്ധിപ്പിക്കുകയും കുടിശ്ശിഖ കൂടാതെ വിതരണം ചെയ്യുക. കർഷക വയോജനങ്ങൾക്ക് സൗജന്യ യാത്ര അനുവദിക്കുക, വയോജന കർഷകർക്ക് അവരവരുടെ വീടുകളിൽ സൗജന്യ മൊബൈൽചികിൽസ ലഭ്യമാക്കുക, വന്യമൃഗശല്യത്തിന് പൂർണ്ണ പരിഹാരം കാണുക, വന്യമൃഗശല്യത്തിന്റെ നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുക, കർഷകരുടെ മക്കളുടെ പേരിലുള്ള വിദ്യാഭ്യാസ വായ്പ പൂർണ്ണമായും ഒഴിവാക്കുക, സർഫാസി നിയമം റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക വയോജനവേദിയുടെ നേതൃത്വത്തിൽ കർഷക വയോജനങ്ങൾ വയനാട്  കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി.വയനാട് ജില്ല സമ്പൂർണ കാഷിക ജില്ലയായിരിക്കെ കഴിഞ്ഞ രണ്ട് വർഷം മഹാപ്രളയത്തിൽ കാർഷിക മേഖല തകർന്നിരിക്കുകയാണ്,കാലാവസ്ഥ വ്യതിയാനം വരുത്തിയ കെടുതികൾ നിലനിൽക്കേയാണ് അതിവർഷത്തിന്റെ തിരിച്ചടികളും കർഷകരെ സമൂലം നശിപ്പിച്ച് കൊണ്ടിരിക്കുന്നത്. കർഷകർ നിലനിൽപ്പിനായി നെട്ടോട്ടം ഓടുമ്പോൾ ധനകാര്യ സ്ഥാപനങ്ങളുടെ ജപ്തി ലേല നടപടികൾ കർഷക കുടുംബങ്ങളെ കൂട്ട ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്. ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂടം ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ശബളവും ബത്തകളും വർദ്ധിപ്പിക്കുവാൻ പണം കണ്ടെത്തുന്ന തിരക്കിലാണ് മൊറോട്ടോറിയം ഡിസംബർ 31-ന് അവസാനിക്കുന്നതോടെ കർഷകരുടെ ശവപ്പറമ്പായി വയനാട് ജില്ല മാറും.കർഷകരുടെ നിലനിൽപ്പിനായി കർഷകർ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടി വരുമെന്ന് ധർണ ഉദ്ഘാടനം ചെയ്ത എം.സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. പി.എൻ.സുധാകര സ്വാമി അധ്യക്ഷത വഹിച്ചു.എം.എ .അഗസ്റ്റ്യൻ, ബേബി കൈനക്കുടി, ജോർജ്ജ് കൊല്ലിയിൽ, ഇടപ്പുളവിൽ പൗലോസ്, കൃഷ്ണൻകുട്ടി മണപ്പള്ളിൽ, മേരി പ്ലാപ്പിള്ളിൽ, പി. പാർവ്വതി എന്നിവർ സംസാരിച്ചു. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *