കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലയിലെ വില്ലേജ് സിറ്റിങുകള്‍ ജനുവരി മൂന്ന് മുതല്‍ 10 വരെ വിവിധ സ്ഥലങ്ങളില്‍ നടക്കും. 18 മുതല്‍ 55 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് പുതിയതായി അംഗത്വം എടുക്കാനും, അംഗങ്ങള്‍ക്ക് അംശദായം അടയ്ക്കാനുമുള്ള അവസരം വില്ലേജ് സിറ്റിങില്‍ ഉïാകും. രാവിലെ 10 മുതലാണ് സിറ്റിങ്. പുതുതായി അംഗത്വം എടുക്കുന്നവര്‍ ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് , രേഖകളില്‍ മേല്‍വിലാസം വ്യത്യാസം ഉണ്ടെങ്കില്‍ വണ്‍ ആന്‍ഡ് സെയിം സര്‍ട്ടിഫിക്കറ്റ്, യൂണിയന്‍ സര്‍ട്ടിഫിക്കറ്റ് , 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സിറ്റിങില്‍ പങ്കെടുക്കണമെന്ന് ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2729175, 8075649049
Monday, 8th December 2025






Leave a Reply