കേരള കാര്‍ഷിക സര്‍വകലാശാല, കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘പൂന്തോട്ടപരിപാലനവും ലാന്‍ഡ് സ്‌കേപിങ്ങും’ എന്ന വിഷയത്തില്‍ പ്രായോഗിക പരിശീലന പരിപാടി ജൂലൈ 19ന്, സംഘടിപ്പിക്കുന്നു. ലാന്‍ഡ്‌സ്‌കേപ്പിംഗിന്റെയും പൂന്തോട്ടത്തിന്റെയും നിര്‍മ്മാണവും പരിപാലനവും, ഇന്‍ഡോര്‍ ഗാര്‍ഡനിംഗ് ആശയങ്ങള്‍, നൂതന തരത്തിലെ ഉദ്യാനങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടത്തുകയും പ്രായോഗിക പരിശീലനം നല്‍കുകയും ചെയുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ജൂലൈ 18 നു മുമ്പായി ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 5 മണിവരെയുളള സമയങ്ങളില്‍ രജിസ്റ്റര്‍ ചെയുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2370773 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Monday, 19th January 2026






Leave a Reply