കാര്‍ഷികമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കൃഷിഭവന് കൃഷി വകുപ്പ് പുതുതായി പുരസ്‌കാരം ഏര്‍പ്പെടുത്തിയതായി കൃഷി മന്ത്രി പി പ്രസാദ്. കാര്‍ഷികമേഖലയുടെ വികസനത്തിന് വേണ്ടി കൃഷിഭവനുകള്‍ രൂപീകരിച്ച മുന്‍ കൃഷി മന്ത്രി വി വി രാഘവന്റെ സ്മരണാര്‍ത്ഥം മികച്ച കൃഷിഭവന് വി. വി രാഘവന്‍ മെമ്മോറിയല്‍ അവാര്‍ഡാണ് ഏര്‍പ്പെടുത്തിയത്. 5 ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരമെന്ന് മന്ത്രി പറഞ്ഞു. വി. വി രാഘവന്‍ മെമ്മോറിയല്‍ അവാര്‍ഡിന് പുറമേ ഏറ്റവും മികച്ച ഗ്രൂപ്പ് ഫാമിംഗ് സമിതികള്‍ക്കുള്ള മിത്രാനികേതന്‍ പത്മശ്രീ കെ. വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ്, ഏറ്റവും മികച്ച കര്‍ഷകനുള്ള സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ് എന്നിവയാണ് പുരസ്‌കാരങ്ങളില്‍ വ്യക്തികളുടെ സ്മരണാര്‍ത്ഥം നല്‍കുന്നത്. കേരളത്തില്‍ സ്ഥിരതാമസക്കാരായ പൗരന്മാരാണ് അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൃഷിഭവനുകള്‍ക്കും പഞ്ചായത്തുകള്‍ക്കും മികച്ച കര്‍ഷകരെ അവാര്‍ഡിനായി നോമിനേറ്റ് ചെയ്യാന്‍ കഴിയും. കൃഷിയിടത്തിന്റെ ഫോട്ടോകള്‍, കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ ചിത്രീകരിച്ച സി ഡി, മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ ഉള്‍പ്പെടെ 2023 ജൂലൈ 7ന് മുന്‍പായി അടുത്തുള്ള കൃഷിഭവന്‍ മുഖാന്തരം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോറം ലഭിക്കുന്നതിനായും കൂടുതല്‍ വിവരങ്ങള്‍ക്കായും www.karshikakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുകയോ ചെയ്യണം.
Thursday, 10th July 2025
Leave a Reply