പെരുവമ്പ് ഗ്രാമപഞ്ചായത്തിലെ സ്മാര്‍ട്ട് കൃഷി ഭവന്‍ പദ്ധതിയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഇന്ന് (ജൂലൈ 7ന്) രാവിലെ 10.30 ന് നിര്‍വഹിക്കുന്നു. കാര്‍ഷിക സേവനങ്ങള്‍ കാര്യക്ഷമവും സുതാര്യവുമായി കര്‍ഷകരുടെ വിരല്‍ത്തുമ്പില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതിയും നടപ്പിലാക്കുന്നു. കര്‍ഷകര്‍ക്ക് മണ്ണ്, ചെടി എന്നിവ പരിശോധിക്കുന്നതിന് വിള ആരോഗ്യ ക്ലിനിക്ക്, കര്‍ഷകര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ്, അപേക്ഷകള്‍ നല്‍കാനും വിവരങ്ങള്‍ അറിയാനുമുള്ള ഫ്രണ്ട് ഓഫീസ,് ഇക്കോ ഷോപ്പ,് ബയോ ഫാര്‍മസി, ഡിജിറ്റല്‍ ലൈബ്രറി സംവിധാനം തുടങ്ങിയ നിരവധി സേവനങ്ങള്‍ സ്മാര്‍ട്ട് കൃഷിഭവനില്‍ ലഭ്യമാകും.
Tuesday, 29th April 2025
Leave a Reply