Saturday, 27th July 2024

തിരുവനന്തപുരം ജില്ലയിലെ മൃഗക്ഷേമ രംഗത്ത് മികച്ച പ്രവർത്തനം നടത്തിയ വ്യക്തികൾക്കും സംഘടനകൾക്കുമുള്ള ജില്ലാ തല മൃഗക്ഷേമ അവാർഡ് വിതരണം നാളെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഡി. സുരേഷ്കുമാർ നിർവഹിക്കും. ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെച്ച സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷൻ, സംഗീത സുരേഷ് എന്നിവരെയാണ് ആദരിക്കുന്നത്.

തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക്  നടക്കുന്ന ചടങ്ങിനോട് അനുബന്ധിച്ചു ജന്തുക്ഷേമം വിഷയമാക്കി വിദഗ്ധർ നയിക്കുന്ന സെമിനാറും നടക്കും. ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ എസ്. സുനിത അധ്യക്ഷത വഹിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *