തിരുവനന്തപുരം ജില്ലയിൽ മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രകടനം കാഴ്ച വെച്ച പ്രവർത്തനങ്ങളിലേർപ്പെട്ട കർഷകരെ ആദരിക്കുന്നു. മികച്ച ക്ഷീര കർഷകൻ കെ. എൻ വിജയകുമാർ, മികച്ച സമ്മിശ്ര കർഷകൻ ആയി അജിത് കുമാർ എം. കെ എന്നിവരെയാണ് അവാർഡിനായി തിരഞ്ഞെടുത്തത് .
തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജേതാക്കൾക്കുള്ള പുരസ്ക്കാരങ്ങൾ വിതരണം ചെയ്യും.
ചടങ്ങിനോടാനുബന്ധിച്ചു ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ തൊഴിലാളികൾക്കുള്ള ക്വാർട്ടേഴ്സ് ഉദ്ഘാടനവും മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. രാവിലെ 10 മണി മുതൽ ” ചർമമുഴരോഗവും പ്രതിരോധ മാർഗങ്ങളും ” എന്ന വിഷയത്തിൽ കർഷകർക്ക് അവബോധ ക്ലാസ്സ് നൽകും. ജില്ലയിലെ മൃഗസംരക്ഷണവകുപ്പിന്റെ വിവിധ പദ്ധതികളിൽ സ്തുതാർഹ്യമായ സേവനം കാഴ്ച വെച്ച ഉദ്യോഗസ്ഥരെ വകുപ്പ് ഡയറക്ടർ ഡോ. എ. കൗശിഗൻ ഐ. എ. എസ് ആദ
രിക്കും. വട്ടിയൂർക്കാവ് എം. എൽ. എ അഡ്വ. വി. കെ പ്രശാന്ത് അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്കുമാർ മുഖ്യാതിഥിയായി പങ്കെടുക്കും.
Leave a Reply