കൃഷി മന്ത്രിയും കൃഷിവകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥരും കാര്‍ഷിക ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് കര്‍ഷകരുടെ സംബന്ധിക്കുകയും പരിഹാരം കാണുകയും ചെയ്ത ആദ്യത്തെ കൃഷി ദര്‍ശന്‍ പരിപാടിക്ക് തൃശൂര്‍ ജില്ലയിലെ ഒല്ലൂക്കര ബ്ലോക്കില്‍ സമാപനം ആയി. കര്‍ഷകര്‍ കാലങ്ങളായി ഉന്നയിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയതിന് കൃഷിദര്‍ശന്‍ പരിപാടി നിമിത്തമായി. ഒരു ലക്ഷം യുവജനങ്ങള്‍ക്കുള്ള പ്രത്യേക തൊഴില്‍ദാന പദ്ധതിയിലെ ആനുകൂല്യം നിഷേധിക്കപ്പെട്ട 441 പേര്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ബ്ലോക്കില്‍ നിലവില്‍ ഉണ്ടായിരുന്ന എല്ലാ അപേക്ഷകളും തീര്‍പ്പാക്കി. ഒല്ലൂക്കര ബ്ലോക്കിലെ പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ച മുഴുവന്‍ കര്‍ഷകര്‍ക്കും നഷ്ടപരിഹാരമായി നല്‍കേണ്ടുന്ന തുകയുടെ സംസ്ഥാനവിഹിതം പൂര്‍ണ്ണമായും പ്രത്യേക ഉത്തരവിട്ട് സര്‍ക്കാര്‍ അനുവദിച്ചു. 378 കര്‍ഷകര്‍ക്ക് 30.38 ലക്ഷം രൂപയാണ് അനുവദിച്ചത്. തുക ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കും.
Monday, 28th April 2025
Leave a Reply