Monday, 20th March 2023

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രത്തിന്റെ (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘സസ്യ പ്രജനനവും നഴ്‌സറി പരിപാലനവും’ എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കോഴ്‌സിന്‍െ കാലാവധി. കുറഞ്ഞത് 50% മാര്‍ക്കോടുകൂടിയ എസ്.എസ്.എല്‍.സിയോ തത്തുല്യ വിദ്യാഭ്യാസമോ ആണ് അടിസ്ഥാന യോഗ്യത. അപേക്ഷകര്‍ക്ക് സ്വന്തമായി ഇ-മെയില്‍ ഐ.ഡിയും മൊബൈല്‍ഫോണ്‍ നമ്പരും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സ്‌കാന്‍ ചെയ്ത് celkau@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്‌ക്കേണ്ടതാണ്. പ്രായപരിധിയില്ലാതെ ഏത് ജോലി ചെയ്യുന്നവര്‍ക്കും മറ്റു കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കും ലോകത്തിന്റെ വിവിധ ഭാഗത്ത് താമസിക്കുന്നവര്‍ക്കും ഈ കോഴ്‌സിന് അപേക്ഷിക്കാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജൂലൈ 19 ആണ്.www.celkau.in/Online%20Courses/Login.aspx എന്നതാണ് രജിസ്‌ട്രേഷന്‍ ലിങ്ക്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. സംശയങ്ങള്‍ക്കായി celkau@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 0487 2438567, 0487 2438565, 9497353389, 9567190858 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *