Saturday, 27th July 2024

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് 2021-22 ലെ ഹരിത വ്യക്തി, മികച്ച സംരക്ഷക കര്‍ഷകന്‍, മികച്ച സംരക്ഷക കര്‍ഷക, മികച്ച സംരക്ഷണ കര്‍ഷകന്‍ (മൃഗം/പക്ഷി) തുടങ്ങിയ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷകളും നാമനിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു.
ഹരിത വ്യക്തി (കൃഷി ഒഴികെയുള്ള ജൈവവൈവിധ്യ രംഗം -ഉദാ: കാവ്, പുഴ,തോട്, കണ്ടല്‍, കുളം)കാട്, ജലാശയങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, കണ്ടണ്ടല്‍ക്കാടുകള്‍, കൊറ്റില്ലങ്ങള്‍, സമുദ്ര ജൈവവൈവിധ്യം തുടങ്ങിയ പ്രകൃതി സമ്പത്തുക്കളെ സംരക്ഷിക്കുകയോ ഇത്തരം പ്രകൃതി സമ്പത്തുകള്‍ സ്വയമേവ രൂപപ്പെടുത്തി ലാഭേച്ഛ കൂടാതെ സംരക്ഷിക്കുകയും, ജനങ്ങള്‍ക്കിടയില്‍ ജൈവ വൈവിധ്യ സംരക്ഷണത്തെ കുറിച്ച് പ്രചാരണം നടത്തുകയും ചെയ്യുന്ന വ്യക്തികളെയായിരിക്കും ഹരിത വ്യക്തി അഥവാ ജൈവ വൈവിധ്യ പരിസ്ഥിതി സംരക്ഷകന്‍ എന്ന വിഭാഗത്തില്‍ പരിഗണിക്കുക. ഔദ്യോഗിക ജോലിയുടെ ഭാഗമായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിക്കില്ല.
മികച്ച സംരക്ഷക കര്‍ഷകന്‍, മികച്ച സംരക്ഷക കര്‍ഷക
ഒട്ടേറെ കാര്‍ഷിക വിളകളുടെയും ഔഷധ സസ്യങ്ങളുടെയും സംരക്ഷണത്തിനു മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വ്യക്തികളെ ഈ അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്. അപൂര്‍വ്വവും, വംശനാശഭീഷണി നേരിടുന്നതുമായ വിളയിനങ്ങള്‍ സംരക്ഷിക്കുന്ന വ്യക്തികള്‍ക്കും, കാര്‍ഷിക ജനിതക വൈവിധ്യം സംരക്ഷിക്കുന്ന കര്‍ഷകര്‍ക്കും മുന്‍ഗണന നല്‍കുന്നതാണ.് ഇവയുടെ വിത്തുകളും നടീല്‍ വസ്തുക്കളും നട്ടുവളര്‍ത്തി മറ്റുള്ളവര്‍ക്ക് ലഭ്യമാക്കി ഇവയെ വംശനാശത്തില്‍ നിന്നും രക്ഷിക്കുന്ന വിധ സംരക്ഷണ രംഗത്ത് നടത്തുന്ന നൂതന കണ്ടണ്ടുപിടിത്തങ്ങള്‍ക്കും പരിഗണന നല്‍കുന്നതാണ്. ഔദ്യോഗിക ജോലിയുടെ ഭാഗമായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിക്കില്ല. തദ്ദേശീയജാതികളെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത.്
മികച്ച സംരക്ഷണ കര്‍ഷകന്‍ (മൃഗം/പക്ഷി)
രോഗപ്രതിരോധശേഷിയും അതിജീവനശേഷിയും കൂടിയ നാടന്‍ ഇനങ്ങളെ തനതായ രീതിയില്‍ സംരക്ഷിക്കുന്നവര്‍ക്കാണ് ഈ പുരസ്‌കാരം നല്‍കുന്നത്. കേരളത്തിന്റെ തനതായ വെച്ചൂര്‍, കാസര്‍ഗോഡ് ഡ്വാര്‍ഫ്, അട്ടപ്പാടി ആടുകള്‍, തലശ്ശേരി കോഴികള്‍, തദ്ദേശീയമായ മറ്റുഇനങ്ങള്‍ തുടങ്ങിയവയെ തനതായ രീതിയില്‍ വളര്‍ത്തി സംരക്ഷിക്കുന്നവര്‍ക്കാണ് ഈ പുരസ്‌ക്കാരം നല്‍കുക. ഈ ഇനങ്ങളുടെ കിടാക്കളെ/കുഞ്ഞുങ്ങളെ മറ്റ് വ്യക്തികള്‍ക്ക് നല്‍കി ഇവയെ പ്രചരിപ്പിക്കുന്നവര്‍ക്കും കൃത്രിമ തീറ്റകളും മറ്റും പരമാവധി ഒഴിവാക്കി പരിസ്ഥിതി സൗഹൃദ രീതിയില്‍ ഇവയെ പരിപാലിക്കുന്നവര്‍ക്കും പ്രത്യേക പരിഗണന നല്‍കും. ഔദ്യോഗിക ജോലിയുടെ ഭാഗമായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിക്കില്ല. ജൈവവൈവിധ്യ സംരക്ഷണ രംഗത്ത് നടത്തുന്ന നൂതന കണ്ടണ്ടുപിടിത്തങ്ങള്‍ക്കു പരിഗണന നല്‍കുന്നതാണ്. വിശദവിവരങ്ങളും അപേക്ഷകയുടെ മാതൃകയുംwww.keralabiodiversity.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2724740 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

 

 

 

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *