സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഭാരതം മുഴുവന്‍ ആഘോഷിക്കുന്ന ആസാദികാ അമൃത് മഹോത്സവത്തിന്റ ഭാഗമായി പീലിക്കോട് ഉത്തരമേഖലാ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം നവംബര്‍ 2021 മുതല്‍ ആഗസ്റ്റ് 2022 വരെ വിവധ പരിപാടികള്‍ നടത്തുന്നു. അഖിലേന്ത്യാ ഏകോപിത തെങ്ങ് ഗവേഷണ പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെ കേരളത്തിലെ 14 ജില്ലകളില്‍ നിന്നുളള കേരകര്‍ഷക പ്രതിനിധികളുടെ സംസ്ഥാന ശില്‍പശാലയും ഉത്തര കേരളത്തിലെ കൈപ്പാട് കര്‍ഷകരെയും ദക്ഷിണകേരളത്തിലെ പൊക്കാളി കര്‍ഷകരെയും ഉള്‍പ്പെടുത്തി തീരദേശ നെല്‍കര്‍ഷകരുടെ ശില്‍പശാലയും ക്ഷീരകര്‍ഷകരുടെ ശില്‍പശാലയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനതല ശില്‍പശാലകളുടെ ഉദ്ഘാടനം ഈ മാസം 4 ന് (04.03.2022) കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കുന്നു.
Leave a Reply