Saturday, 20th April 2024

തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സര്‍ജന്മാരെ ദിവസവേതനാടിസ്ഥാനത്തില്‍ തിരെഞ്ഞെടുക്കുന്നതിനായുളള അഭിമുഖം ഇന്ന് (06.07.2022) രാവിലെ 11 മണിയ്ക്ക് തമ്പാനൂര്‍ എസ്.എസ്.കോവില്‍ റോഡിലുളള ജില്ലാമൃഗസംരക്ഷണ ഓഫീസില്‍ വച്ച് നടത്തുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2330736 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *