
നെല്‍ക്കൃഷിയിലെ അതിഭീകര കളകളായ വരിനെല്ലിനെയും, കവടപുല്ലിനെയും കുറഞ്ഞ ചെലവിലും, എളുപ്പത്തിലും നശിപ്പിക്കാനുള്ള പുത്തന്‍ സാങ്കേതിക വിദ്യയായ കെ.എ.യു വീഡ് വൈപ്പറിന്റെ പ്രവര്‍ത്തന രീതികളും, മേന്മകളും കര്‍ഷകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. നെല്ലിനെ ബാധിക്കാത്ത തരത്തില്‍ കളകളില്‍ മാത്രം നിയന്ത്രിത അളവില്‍ കളനാശിനികള്‍ പുരട്ടി നശിപ്പിക്കുന്ന തത്വമാണ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. ചാഴൂര്‍ കൃഷിഭവന് കീഴിലുള്ള കോള്‍ പാടങ്ങളിലെ കര്‍ഷകര്‍ക്കാണ് ഈ പുത്തന്‍ സാങ്കേതിക വിദ്യയുടെ രീതി പ്രകടനവും, പ്രായോഗിക പരിശീലനവും കേരള കാര്‍ഷിക സര്‍വകലാശാല നല്‍കിയത്. വെള്ളാനിക്കര കാര്‍ഷിക കോളേജും, മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച പരിപാടിക്ക് കൃഷി ശാസ്ത്രജ്ഞരായ ഡോ. സവിത ആന്റണി, ഡോ. ചിഞ്ചു വി. എസ് എന്നിവരും, കൃഷി ഓഫീസറായ പോള്‍സണും നേതൃത്വം നല്‍കി. പ്രളയശേഷം ക്രമാതീതമായി വര്‍ദ്ധിക്കുന്ന കളകളെ നശിപ്പിക്കാന്‍ ഈ സാങ്കേതികവിദ്യ സഹായകരമാകുമെന്ന് അന്തിക്കാട് പാടശേഖരത്തിലെ നെല്‍കര്‍ഷകര്‍ അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ജില്ലയിലെ കൂടുതല്‍ പാടശേഖരങ്ങളില്‍ കാര്‍ഷിക സര്‍വകലാശാല ഈ സാങ്കേതിക വിദ്യയുമായി എത്തുന്നതായിരിക്കും.
Leave a Reply