Monday, 20th March 2023

പേവിഷബാധ മുക്ത കേരള പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് മുഖേന ജില്ലയിലെ മൃഗാശുപത്രികളിലൂടെ നായ്ക്കുട്ടികള്‍ക്കും പൂച്ചകള്‍ക്കും സൗജന്യ നിരക്കില്‍ പേവിഷബാധയ്‌ക്കെതിരെ വാക്‌സിനേഷന്‍ നടത്തുന്നു. ആനാട് ഗ്രാമപഞ്ചായത്തിന്റെയും വെറ്ററിനറി ഡിസ്‌പെന്‍സറിയുടെയും ആഭിമുഖ്യത്തില്‍ ഇന്നും 14,15 തീയതികളില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ്പിനുളള ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. വാക്‌സിനേഷന്‍ ചാര്‍ജ്ജ് മുപ്പത് രൂപയും ലൈസന്‍സ് ചാര്‍ജ്ജ് പത്ത് രൂപയുമാണെന്ന് വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.
പനവൂര്‍ ഗ്രാമപഞ്ചായത്തിന്റെയും വെറ്ററിനറി ഡിസ്‌പെന്‍സറി ആട്ടുകാലിന്റെയും ആഭിമുഖ്യത്തില്‍ ഇന്നും 14,15 തീയതികളിലും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ്പിനുളള ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. വാക്‌സിനേഷന്‍ ചാര്‍ജ്ജ് മുപ്പത് രൂപയും ലൈസന്‍സ് ചാര്‍ജ്ജ് പത്ത് രൂപയുമാണെന്ന് വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.
നെടുമങ്ങാട് നഗരസഭയുടെയും വെറ്ററിനറി പോളിക്ലിനിക് നെടുമങ്ങാടിന്റെയും ആഭിമുഖ്യത്തില്‍ ഇന്നും നാളെയുമായി മുന്‍സിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ്പിനുളള ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. വളര്‍ത്തുനായ്ക്കള്‍, പൂച്ചകള്‍ എന്നിവയെ മുപ്പത് രൂപ അടച്ച് പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കണമെന്ന് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.
പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിന്റെയും വെറ്ററിനറി ഡിസ്‌പെന്‍സറിയുടെയും ആഭിമുഖ്യത്തില്‍ ഇന്നും നാളെയുമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ്പിനുളള ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. വളര്‍ത്തുനായ്ക്കള്‍, പൂച്ചകള്‍ എന്നിവയെ മുപ്പത് രൂപ അടച്ച് പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കണമെന്ന് വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.
വാമനപുരം ഗ്രാമപഞ്ചായത്തിന്റെയും വെറ്ററിനറി ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തില്‍ ഇന്നു മുതല്‍ 16 വരെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ്പിനുളള ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. വളര്‍ത്തുനായ്ക്കള്‍, പൂച്ചകള്‍ എന്നിവയെ മുപ്പത് രൂപ അടച്ച് പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കണമെന്ന് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.
പുല്ലംപാറ ഗ്രാമപഞ്ചായത്തിന്റെയും വെറ്ററിനറി ഡിസ്‌പെന്‍സറിയുടെയും ആഭിമുഖ്യത്തില്‍ ഇന്നും നാളെയുമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ്പിനുളള ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. വളര്‍ത്തുനായ്ക്കള്‍, പൂച്ചകള്‍ എന്നിവയെ മുപ്പത് രൂപ അടച്ച് പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കണമെന്ന് വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *