Sunday, 3rd December 2023

മാവിന്റെ കായീച്ചകളെ നിയന്ത്രിക്കുന്നതിനായി ഫെറമോണ്‍ കെണി മാവ് പൂത്ത് കഴിയുമ്പോള്‍ മുതല്‍ വയ്ക്കുക. ഒരു കെണി ഉപയോഗിച്ച് മൂന്ന് മുതല്‍ നാല് മാസത്തോളം ആണ്‍ ഈച്ചകളെ ആകര്‍ഷിച്ച് നശിപ്പിക്കാന്‍ കഴിയും. ഇതോടൊപ്പം അഴുകിയ പഴം/തുളസിയില തുടങ്ങിയവ ഉപയോഗിച്ചുള്ള ചിരട്ട കെണികളില്‍ 2 മില്ലി മാലത്തിയോണ്‍ ഒരു കിലോ മിശ്രിതത്തിന് എന്ന അളവില്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഒരേക്കര്‍ മാവിന്‍തോട്ടത്തിന് ചുരുങ്ങിയത് 5 എണ്ണം അല്ലെങ്കില്‍ 25 മരങ്ങള്‍ക്ക് ഒന്ന് അഥവാ ഒരു പുരയിടത്തിന് ഒന്ന് എന്ന ക്രമത്തില്‍ കെണികള് വെച്ചുകൊടുക്കേണ്ടതാണ് കൊഴിഞ്ഞുവീഴുന്ന കണ്ണിമാങ്ങകള്‍ പെറുക്കിയെടുത്ത് നശിപ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 2370773 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *