Tuesday, 29th April 2025

വേനല്‍ക്കാല കൃഷിക്കായി പയര്‍, ചീര, വെള്ളരി, കക്കിരി, പടവലം, ചുരയ്ക്ക, പീച്ചില്‍ തുടങ്ങിയ വിളകള്‍ തിരഞ്ഞെടുക്കുക. കാണികാ ജലസേചന രീതി, പുതയിടല്‍ തുടങ്ങിയവ അനുവര്‍ത്തിക്കുക. പച്ചക്കറി വിളകളില്‍ നീരൂറ്റികുടിക്കുന്ന കീടങ്ങളായ ഇലപ്പേന്‍,പച്ചത്തുള്ളന്‍, മുഞ്ഞ എന്നിവയുടെ ആക്രമണം രൂക്ഷമായി കാണാം. അടുക്കളത്തോട്ടങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ 2% വേപ്പെണ്ണ എമല്‍ഷന്‍ തളിക്കാം. മഞ്ഞ കെണി വയ്ക്കുന്നതിലൂടെ മുഞ്ഞ, വെള്ളീച്ച എന്നിവയെ നിയന്ത്രിക്കാവുന്നതാണ്. മണ്ഡരിബാധ കാണുകയാണെങ്കില്‍ വെറ്റബിള്‍ സള്‍ഫര്‍ 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *