Sunday, 3rd December 2023

കൃഷി വകുപ്പ് ഫാമുകള്‍, കാര്‍ഷിക സര്‍വ്വകലാശാല എന്നിവയുടെ അംഗീകൃത എജന്‍സികള്‍/ഫ്രാഞ്ചൈസികള്‍ എന്ന പേരില്‍ നടീല്‍ വസ്തുക്കളുമായി വ്യാജ സംഘങ്ങള്‍ വീടുകള്‍ കയറി വില്‍പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം പ്രചരണങ്ങളില്‍വഞ്ചിതരാകരുതെന്നും കൃഷി ഡയറക്ടര്‍ അറിയിപ്പു നല്‍കി. പലപ്പോഴും ഇത്തരം സംഘങ്ങള്‍ കൃഷി വകുപ്പിന്റെ കീഴിലുളള ഫാമുകളുടെ പേരില്‍ വ്യാജസീല്‍ പതിപ്പിച്ച രസീതും കര്‍ഷകര്‍ക്കു നല്‍കാറുണ്ട്. കൃഷിവകുപ്പിന് നടീല്‍ വസ്തുക്കളുടെ വില്പനയ്ക്കായി ഇത്തരം ഏജന്‍സികളോ, സഞ്ചരിക്കുന്ന വില്പന വാഹനങ്ങളോ ഇല്ലാത്തതാകുന്നു. കൃഷി വകുപ്പ് ഫാമുകള്‍, കൃഷിഭവനുകള്‍ എന്നിവ മുഖാന്തിരമാണ് കൃഷിവകുപ്പ് നടീല്‍വസ്തുക്കള്‍ സൗജന്യ നിരക്കില്‍ കര്‍ഷകര്‍ക്ക് വില്‍പന നടത്തുന്നത്. ആയതിനാല്‍ കര്‍ഷകര്‍ തൊട്ടടുത്തുളള കൃഷിഭവനുമായി ബന്ധപ്പെട്ടു മാത്രമേ സര്‍ക്കാര്‍ സംബന്ധമായ ഇടപാടുകള്‍ നടത്താവൂ എന്ന് കൃഷിവകുപ്പ് ഡയറക്ടര്‍ അറിയിക്കുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *