* പച്ചക്കറിവിളകളില്‍ കാണുന്ന ഇലചുരുളല്‍, മൊസേക്ക് എന്നീ വൈറസ് രോഗങ്ങള്‍ വരാതിരിക്കാനായി ഇവ പരത്തുന്ന കീടങ്ങളെ നിയന്ത്രിക്കുന്നതോടൊപ്പം രോഗം ബാധിച്ച ചെടികള്‍ നീക്കംചെയ്യുകയും വേണം. ജൈവകീടനാശിനിയായ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം ഇത്തരം ചെറുകീടങ്ങള്‍ക്കെതിരെ ഫലപ്രദമാണ്.
* മഴ പെയ്യുന്ന സാഹചര്യത്തില്‍ ഇഞ്ചി, മഞ്ഞള്‍ എന്നിവയില്‍ മൂടുചീയല്‍രോഗം കാണുകയാണെങ്കില്‍, രോഗബാധിതമായ ചെടികള്‍ കിളച്ചുമാറ്റി 3 ഗ്രാം കോപ്പര്‍ ഓക്‌സിക്ലോറൈഡ് ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ മണ്ണില്‍ കലക്കി ഒഴിക്കുക.
* കാല്‍സ്യത്തിന്റെ അഭാവം മൂലം വാഴയുടെ ഇലകള്‍ക്ക് കട്ടി കൂടുകയും അറ്റം മഞ്ഞളിക്കുകയും ഇലകള്‍ ചുക്കി ചുളിഞ്ഞു വരുകയും ചെയ്യപ്പെടുന്നു. അഭാവം രൂക്ഷമാകുകയാണെങ്കില്‍ ഇലകള്‍ക്ക് രൂപ വ്യത്യാസം വരുകയും മഞ്ഞളിച്ച് അറ്റം അറക്കവാളുപോലെ ആകുകയും വാഴയ്ക്ക് മണ്ടയടപ്പ് ലക്ഷണം പ്രകടമാകുകയും ചെയ്യും. ഇത് പരിഹരിക്കുന്നതിനായി വാഴയില്‍ അടുത്ത വളപ്രയോഗത്തിന് മുന്‍പായി കുമ്മായം മണ്ണില്‍ ചേര്‍ത്തുകൊടുക്കേണ്ടതാണ്. കാല്‍സ്യത്തിന്റെ അഭാവം രൂക്ഷമായി കാണപ്പെടുന്നുണ്ടെങ്കില്‍ കാല്‍സ്യം നൈട്രേറ്റ് 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ച് കൊടുക്കാവുന്നതാണ്.
Sunday, 10th December 2023
Leave a Reply