Saturday, 5th December 2020
ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ കൃഷി വ്യാപനവും കർഷകർക്ക് സഹായവും.
.
സി.വി.ഷിബു. 
രാജ്യത്ത് കൃഷി വ്യാപിപ്പിക്കുന്നതിനും അറിവുകൾ കൈമാറുന്നതിനും പങ്കുവെക്കുന്നതിനും സർക്കാരിന്റെയും സർക്കാർ ഇതര സ്ഥാപനങ്ങളുടെയും അറിയിപ്പുകൾ കർഷകരിൽ എത്തിക്കുന്നതിനും ഇന്ന് ധാരാളം ഡിജിറ്റൽ  സംവിധാനങ്ങൾ നിലവിലുണ്ട്.  കേരളത്തിലും കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തിനിടെ ഇത്തരം ഓൺലൈൻ ഡിജിറ്റൽ സംവിധാനങ്ങളെ കർഷകർ കൃഷിയിടത്തിലടക്കം ഉപയോഗിക്കുന്നുണ്ട്. ഈ മാറ്റവും സ്വാധീനവും തിരിച്ചറിഞ്ഞ് സംസ്ഥാന കൃഷി വകുപ്പ് സ്വന്തം വെബ്സൈറ്റ് തന്നെ നവീകരിച്ച്  കൂടുതൽ കർഷക സൗഹൃദമാക്കി കഴിഞ്ഞു. നിലവിലുണ്ടായിരുന്ന വെബ് സൈറ്റിനെയാണ് നവീകരിച്ച് www.keralaagriculture.gov.in,www.karshikakeralam.gov.inഎന്നീ വിലാസങ്ങളിൽ പുതുതായി ആരംഭിക്കുന്നത്.സി.ഡിറ്റ് മുഖേന വേർഡ് പ്രസ് പ്ലാറ്റ്ഫോമിൽ തയ്യാറാക്കിയ വെബ് സൈറ്റ് തൃശൂരിൽ നടക്കുന്ന വൈഗയുടെ സമാപന ചടങ്ങിൽ 30-ന് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു കർഷകർക്ക് സാർപ്പിക്കും.
 
    1)   ആഷ സോഫ്റ്റ് വെയർ
    കർഷകർക്ക് അവരുടെ കൃഷി സ്ഥലത്തിനടുത്ത്  കാർഷിക യന്ത്രങ്ങൾ ലഭിക്കുന്നതിനും പരിശീലനം സിദ്ധിച്ച കൃഷി ടെക്നീഷ്യൻമാരുടെ സേവനം നൽകുന്നതിനുമായി വിവിധ ജില്ലകളിലെ കസ്റ്റം  ഹയറിംഗ് സെൻറർ, അഗ്രോ സർവ്വീസ്  സെന്റർ ,കാർഷിക ' കർമ്മ സേന  എന്നിവയെ ഒരു കുടക്കീഴിലാക്കുന്നതിനുമായി തയ്യാറാക്കിയിട്ടുള്ളതാണ് ആഷ(Automation System for Agro Services and Hiring Centre Activities) സോഫ്റ്റ് വെയർ . (https://ASHA.kerala.gov.in).
 2)   ഫാം മെക്കനൈസേഷൻ സിസ്റ്റം .
    
കാർഷിക യന്ത്ര വൽക്കരണത്തിന് കർഷകർക്ക് സബ്സിഡി നൽകുന്നതിനായി  നാഷണൽ ഇൻഫർമാറ്റിക് സെന്റർ തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ് വെയർ ആണ് ഫാം മെക്ക നൈസേഷൻ സിസ്റ്റം സോഫ്റ്റ് വെയർ .കർഷകർക്ക് പെർമിറ്റും സബ്സിഡികളും ഓൺലൈൻ വഴി നൽകുന്നതിന് ഈ സിസ്റ്റം ഉപയോഗിക്കുന്നു. ( https://fms.kerala.gov.in/) എന്നതാണ് വിലാസം. 
 3) സ്മാർട്ട് സോഫ്റ്റ് വെയർ . 
    
       പ്രകൃതിക്ഷോഭം മൂലം കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിന് കൃഷി വകുപ്പിന് വേണ്ടി എൻ.ഐ.സി. (നാഷണൽ ഇൻഫർമാറ്റിക് സെന്റർ ) യുടെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ് വെയർ ആണ് സ്മാർട്ട് .(System for Monitoring Agriculture Relief Transactions (Natural Calamity Relief payment).
 എല്ലാ  സോഫ്റ്റ് വെയറുകളും 2019 ജനുവരി ഒന്ന് മുതൽ കർഷകർക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്നും ഇത് കേരളത്തിന്റെ കാർഷിക മുന്നേറ്റത്തിന് മുതൽകൂട്ടാവുമെന്നും കൃഷി മന്ത്രി വി.  എസ്. സുനിൽ കുമാർ പറഞ്ഞു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *