പേരക്ക, കശുവണ്ടി, കൊക്കോ, അവക്കാഡോ, മുന്തിരി, മുരിങ്ങ, കുരുമുളക്, പുളി, വേപ്പ് എന്നിവയുടെ പ്രധാന കീടമാണ് തേയില കൊതുക്. ഈ കീടത്തിന്റെ നിംഫുകളും (ശൈശവ ദശ) മുതിര്‍ന്ന കൊതുകുകളും ഫലങ്ങളുടെ നീരുറ്റികുടിച്ച് ഫലത്തിന് പുറത്ത് വിള്ളലുകളും പാടുകളും രൂപപ്പെടുത്തുന്നു. ഇളം ഇലകളിലും തണ്ടുകളിലും ഫലങ്ങളിലും ആണ് ഇവ ആക്രമിക്കുന്നത്. ഇലകളും തണ്ടുകളും തവിട്ടു നിറം ആകുകയും ഫലങ്ങളുടെ ഉപരിതലത്തില്‍ കറുത്ത കുമിളകള്‍ പോലുള്ള പാടുകള്‍ രൂപപ്പെടുകയും ചെയ്യുന്നു.
നിയന്ത്രണ മാര്‍ഗങ്ങള്‍
കേടായ ചെടിയുടെ ഭാഗങ്ങള്‍ നശിപ്പിക്കുക. വിളകള്‍ വെട്ടിയൊതുക്കുന്നത് ഇലകളില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നതിനും കീടാക്രമണം കുറയ്ക്കുന്നതിനും സഹായിക്കുന്നു. അടുത്തടുത്ത് നില്‍ക്കുന്ന വിളകളിലെ പഴങ്ങള്‍ ബാഗ് ചെയ്യുന്നത് തേയില കൊതുകുകളില്‍ നിന്നും, ഫല ഈച്ചകളില്‍ നിന്നും അവയെ സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഒരു ഏക്കറിന് 40-50 മഞ്ഞ കെണികള്‍ സ്ഥാപിക്കുക. പൂവിടുമ്പോള്‍ മുതല്‍ മാസത്തിലൊരിക്കല്‍ എക്കാലക്‌സ് 2 മില്ലിലിറ്റര്‍, ലാംഡ സൈഹാലോത്രിന്‍ 1 മി.ലി. ലിറ്റര്‍, വേപ്പ് അധിഷ്ടിത കീടനാശിനി 2 മില്ലിലിറ്റര്‍ എന്നിവ തളിക്കുന്നത് ഇവ മൂലമുള്ള കേടുപാടുകള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു. കരിനൊച്ചിയുടെ ഇല സത്ത് 3%, മിനറല്‍ ഓയില്‍ 5% എന്നിവ പുരട്ടുന്നത് ഈ കീടത്തെ നല്ല രീതിയില്‍ നിയന്ത്രിക്കുന്നതിന് ഉതകുന്നതാണ്.
Tuesday, 17th June 2025
Leave a Reply