തരിശുനിലങ്ങിൽ പൊന്നുവിളയിക്കാൻ പദ്ധതികളൊരുക്കി മാനന്തവാടി നഗരസഭ. സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് വിവിധ പദ്ധതികൾ നഗരസഭ ആവിഷ്ക്കരിക്കുന്നത്. ആദ്യഘട്ടത്തിൽ നെല്ല് കൃഷി പ്രോത്സാഹനത്തിനായി തരിശിലൊരു നെൽപാടം പദ്ധതിയിൽ നഗരസഭ പരിധിയിലെ നൂറ് ഏക്കറിലധികം തരിശുനിലങ്ങളിലാണ് നെൽകൃഷി ആരംഭിക്കുക. നെൽക്കൃഷിക്ക് മുൻകൈയെടുക്കുന്ന കർഷകർക്ക് ഹെക്ടറിന് 40000 രൂപ സുഭിക്ഷ കേരളം പദ്ധതിയിൽ ധനസഹായം നൽകും.
ആധുനിക സമ്പ്രദായങ്ങൾക്കൊപ്പം പരമ്പരാഗതമായ നാട്ടറിവ് സാധ്യതകളും കൃഷിയിൽ ഉപയോഗപ്പെടുത്തും. പദ്ധതിയുടെ ഭാഗമായി ചെയ്യുന്ന മുഴുവൻ കൃഷിയും വിള ഇൻഷുറൻസിൻ്റെ ഭാഗമായി ഇൻഷൂർ ചെയ്യും. പരമ്പര്യനെൽവിത്തുകളുടെ കൃഷി പ്രത്യേകം പരിഗണിക്കും. സുഗന്ധ നെൽകൃഷിയും ഇതിനോടൊപ്പം പ്രോത്സാഹിപ്പിക്കും.
വിവിധ വകുപ്പുകളുടേയും, മിഷനുകളുടേയും ഏജൻസികളുടേയും പ്രവർത്തനങ്ങൾ നഗരസഭാ തലത്തിൽ കേന്ദ്രീകരിക്കുന്ന രീതിയിൽ
ഏകോപിപ്പിക്കുന്നതിനായി നഗരസഭാ തലത്തിൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ സമിതിക്ക് രൂപം നൽകും.
Leave a Reply