നെല്‍പ്പാടങ്ങളിലെ ഞാറ്റടിയില്‍ ചിലന്തി മണ്ഡരി വ്യാപനം കണ്ടെത്തി. ഇലയുടെ അടിഭാഗത്തിരുന്ന് കൂട്ടത്തോടെ നീരൂറ്റി കുടിക്കുകയാണ് ഇവയുടെ ആക്രമണരീതി. മണ്ഡരികള്‍ കൂട്ടത്തോടെ ഇലകളില്‍ പെരുകുമ്പോള്‍ ഇലയിലെ ഹരിതകം നഷ്ടപ്പെടുകയും ഇലകള്‍ നരച്ചു മഞ്ഞളിക്കുകയും തുടര്‍ന്നു കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. നെല്ലിലെ നൈട്രജന്‍ അഭാവം, മറ്റു രോഗലക്ഷണങ്ങള്‍ എന്നിവയുമായി മണ്ഡരി ബാധയുടെ ലക്ഷണങ്ങള്‍ക്ക് സാമ്യമുണ്ട്. മണ്ഡരി ബാധയുടെ ആരംഭഘട്ടത്തില്‍ ഇവയെ നിയന്ത്രിക്കാന്‍ ജൈവ കീടനാശിനികളായ രണ്ട് ശതമാനം വീര്യമുള്ള വേപ്പെണ്ണ മിശ്രിതം അല്ലെങ്കില്‍ അസാഡിറാക്ടിന്‍ അടങ്ങിയ കീടനാശിനി അഞ്ചു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ വെറ്റബിള്‍ സള്‍ഫര്‍ എന്ന മണ്ഡരി നാശിനി ഏക്കറിന് 400 ഗ്രാം 100 ലിറ്റര്‍ എന്ന അനുപാതത്തിലോ കലക്കി തളിക്കാവുന്നതാണ്. കീടനാശിനി തളിച്ച് രണ്ട് ദിവസത്തിന് ശേഷം യൂറിയയോ അല്ലെങ്കില്‍ 19:19:19 അനുപാതിലുള്ള വളമോ 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കാവുന്നതാണ് അല്ലെങ്കില്‍ 10 സെന്റ് ഞാറ്റടിയിലേക്കു ഒരു കിലോ യൂറിയ എന്ന തോതില്‍ വിതറുകയോ ചെയ്യാവുന്നതാണ്. കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി 0487- 2438396 എന്ന നമ്പറിലോ 9447783401 എന്ന നമ്പറിലോ കൃഷിഭവന്‍ മുഖേനയോ നേരിട്ടോ ബന്ധപ്പെടാവുന്നതാണ്.
Sunday, 1st October 2023
Leave a Reply