
കേരഫെഡിന്‍റെ പുതിയ 2 മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളായ കേര ഫോര്‍ട്ടിഫൈഡ് വെളിച്ചെണ്ണ, കേര ബേബി കെയര്‍ ഓയില്‍ എന്നിവ തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കികൊണ്ട് സംസാരിക്കുകയായിരുന്നു കൃഷി മന്ത്രി. മാര്‍ച്ച് മാസത്തോടെ വ്യാജ വെളിച്ചെണ്ണ വില്‍പ്പന അവസാനിപ്പിക്കുന്നതിനുളള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്നും കൃഷി മന്ത്രി അറിയിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ പുറത്തിറക്കുന്ന ഉത്പന്നങ്ങള്‍ ശുദ്ധമായതിനാല്‍ ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത കൂടുതലാണ്. നാളീകേരത്തില്‍ നിന്നുളള കൂടുതല്‍ ഉത്പന്നങ്ങള്‍ കേരഫെഡ് പുറത്തിറക്കുമെന്നും കൃഷി മന്ത്രി അറിയിച്ചു.
ചടങ്ങില്‍ കൃഷി സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍ക്കര്‍ ഐ.എ.എസ്, കേരഫെഡ് ചെയര്‍മാന്‍ വേണുഗോപാലന്‍ നായര്‍, കേരഫെഡ് വൈസ് ചെയര്‍മാന്‍ രമേഷ്ബാബു, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സോളമന്‍ അലക്സ് (അഗ്രികര്‍ച്ചര്‍ ഡെവലപ്മെന്‍റ് ബോര്‍ഡ് പ്രസിഡന്‍റ്), സോമന്‍ പിളള, കെ.വി.വിജയന്‍ എന്നിവര്‍ പങ്കെടുത്തു. കേരഫെഡ് മാനേജിംഗ് ഡയറക്ടര്‍ രവികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Leave a Reply