റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി.) ‘ഐ.എസ.്/ഐ.എസ്.ഒ. 9001:2015’-ന്റെ ഇന്റേണല്‍ ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നു. എന്‍.ഐ.ആര്‍.ടി.-യില്‍ വെച്ച് നവംബര്‍ 15, 16 തീയതികളില്‍ നടക്കുന്ന ദ്വിദിന പരിശീലനത്തില്‍ ഐ.എസ.്ഒ. 9001:2015 അംഗീകാരമുള്ള സ്ഥാപനങ്ങളിലെ മാനേജ്മെന്റ് പ്രതിനിധികള്‍ക്കും ഇന്റേണല്‍ ഓഡിറ്റര്‍മാര്‍ക്കും പങ്കെടുക്കാം. സ്ഥാപനങ്ങളിലെ ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം (ക്യു.എം.എസ.്) മെച്ചപ്പെടുത്തുന്നതിന് പരിശീലനം ഉപകരിക്കും. ഇന്റേണല്‍ ഓഡിറ്റിന്റെ ഉദ്ദേശ്യങ്ങള്‍, ഓഡിറ്ററുടെ പെരുമാറ്റരീതികള്‍, ഓഡിറ്റ് ടെക്‌നിക്കുകള്‍, പ്ലാനിങ്, റിപ്പോര്‍ട്ട് തയ്യാറാക്കല്‍ തുടങ്ങിയവയാണ് പരിശീലനവിഷയങ്ങള്‍. വിശദവിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പരിലോ 04812353201 എന്ന വാട്ട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടുക.
Friday, 6th March 2026






Leave a Reply