കൃഷിയിടത്തെ അടിസ്ഥാന യൂണിറ്റ് ആയി കണക്കാക്കി ലഭ്യമായ വിഭവ ശേഷി ശാസ്ത്രീയമായി ഉപയോഗപ്പെടുത്തി അതുവഴി സംസ്ഥാനത്തിന്റെ ഉല്‍പാദനത്തില്‍ ഗണ്യമായ വര്‍ദ്ധനവും അതുവഴി കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും കര്‍ഷകരുമായി കൂടിയാലോചിച്ചു ശാസ്ത്രീയ വിഭവാധിഷ്ഠിത ആസൂത്രണ പ്രകാരം ഈ വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് വിളയിടാധിഷ്ഠിത വികസന പദ്ധതി. വിളയിടാധിഷ്ഠിത സമീപനത്തില്‍ നിന്ന് മാറി സംയോജിത, ബഹുവിള കൃഷി സമ്പ്രദായത്തിലൂടെ വികസിപ്പിക്കുന്ന മാതൃകത്തോട്ടങ്ങള്‍ സൃഷ്ടിക്കും എന്നതാണ് ഇതിലൂടെ കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. 10 സെന്റ് മുതല്‍ 2 ഏക്കര്‍ വരെ സ്ഥലം ഉള്ളവരെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. നടപ്പു വര്‍ഷം ഒരു പഞ്ചായത്തില്‍ കുറഞ്ഞത് 10 യൂണിറ്റ് വീതം മാതൃകത്തോട്ടങ്ങള്‍ ഉണ്ടാക്കുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഈ പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ നവംബര്‍ 11-നകം അപേക്ഷ നല്‍കേണ്ടതാണെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.
Sunday, 3rd December 2023
Leave a Reply